1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. The great indian kitchen ready for theatrical release

ജപ്പാനിൽ തിയേറ്റർ റിലീസിനൊരുങ്ങി ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ

നീസ്ട്രീം
ഒടിടി റിലീസിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ മലയാള ചിത്രം ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തിയേറ്റർ റിലീസിനൊരുങ്ങുന്നു. ജപ്പാനിലെ ചിത്രത്തിന്റെ വിതരണാവകാശം നേരത്തെ തന്നെ വിറ്റുപോയിരുന്നുവെന്നും കൊവിഡ് പ്രതിസന്ധി മൂലം റി‌ലീസ് നീണ്ട് പോവുകയായിരുന്നുവെന്നും നിർമാതാവായ ജോമോൻ ജേക്കബ് അറിയിച്ചു.
 
 
ചിത്രം നൂ‌സ്ട്രീമിൽ റിലീസ് ചെയ്‌തതിന് പിന്നാലെ ആമസോൺ പ്രൈമിലും വലിയ വിജയമായിരുന്നു. അങ്ങനെയാണ് ചിത്രത്തിന് ജപ്പാൻ ഷാങ്ഹായ് ഫെസ്റ്റിവലിലേക്ക് സെലക്ഷന്‍ കിട്ടുന്നത്. ഷാങ്ഹായ് ചലച്ചിത്രോത്സവത്തിൽ ‘സ്പെക്ട്രം: ആള്‍ട്ടര്‍നേറ്റീവ്സ്’ എന്ന വിഭാഗത്തിലാണ് ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ പ്രദർശിപ്പിക്കുന്നത്. ജാപ്പനീസ് സബ്‌ടൈറ്റിലുകളോടെയാകും ചിത്രം അവിടുത്തെ തിയറ്ററുകളിൽ പ്രദർശിപ്പിക്കുക.
അടുത്ത ലേഖനം
ഇനി ഇതും കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളു, പുതിയ സിനിമാ നിയമത്തിനെതിരെ മുരളി ഗോപി