അടുക്കളയിൽ നിമിഷയെ ചേർത്ത് പിടിച്ച് സുരാജ്, 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' വരുന്നു !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 9 നവം‌ബര്‍ 2020 (14:05 IST)
'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്' എന്ന ചിത്രത്തിനു ശേഷം ജിയോ ജോബി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ'. സുരാജ് വെഞ്ഞാറമൂട്, എന്നിവര്‍ ജോഡിയാകുന്ന ചിത്രത്തിൻറെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.

ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ അടുക്കളയിൽ നിന്നുള്ള ഒരു രംഗം തന്നെയാണ് പോസ്റ്ററായി പുറത്തിറക്കിയത്. സുരാജും നിമിഷയും ഭാര്യ-ഭർത്താക്കന്മാരായാണ് അഭിനയിക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലും ഇരുവരും ദമ്പതിമാരായി അഭിനയിച്ചിരുന്നു.

ഫ്രാൻസിസ് ലൂയിസ് എഡിറ്റിംഗും സാലു കെ തോമസ് ഛായാഗ്രഹണവും നിർവഹിക്കുന്നു. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സജിൻ രാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :