അനുബന്ധ വാര്‍ത്തകള്‍
- 'ഞങ്ങളുടെ ടീച്ചറെ തിരികെ കൊണ്ടുവരൂ'; നിലപാട് വ്യക്തമാക്കി പാര്‍വതി തിരുവോത്തും ഗീതു മോഹന്‍ദാസും
- ബിജു മേനോന്‍-പാര്‍വതി ചിത്രം 'ആര്‍ക്കറിയാം' നീസ്ട്രീമില്, റിലീസ് ഡേറ്റ് പുറത്ത്
- 'ഇത് തെറ്റായ നീക്കം, പിന്‍വലിക്കണം'; സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ നടി പാര്‍വതി തിരുവോത്ത്
- 'ഇപ്പഴും എന്തു ഭംഗിയാ എന്റെ പഞ്ചാര കുട്ടിക്ക്'; സംയുക്ത വര്‍മ്മയെക്കുറിച്ച് നടി ഊര്‍മ്മിള ഉണ്ണി
- 'ഞങ്ങളുടെ ഒരു പട തന്നെ നിങ്ങള്‍ക്കൊപ്പമുണ്ട്'; സിദ്ധാര്‍ത്ഥിന് പിന്തുണയുമായി പാര്‍വതി തിരുവോത്ത്
ഇതാദ്യം,ആറോളം ഒടിടി പ്ലാറ്റ്ഫോമുകളില്‍ ഒരേ ദിവസം റിലീസ് ചെയ്ത് ആര്‍ക്കറിയാം
ബിജു മേനോന്‍, പാര്‍വതി, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'ആര്‍ക്കറിയാം' ആറോളം ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെ ഒരേദിവസം പ്രേക്ഷകരിലേക്കെത്തുന്നു. ആമസോണ്‍ പ്രൈം, നീസ്ട്രീം, റൂട്ട്സ് തുടങ്ങിയ പരിചിത ഒടിടി പ്ലാറ്റ്ഫോമുകളിലും ചിത്രം റിലീസ് ചെയ്തു. ഒരു മലയാള ചിത്രം
ഇതാദ്യമായാണ് ഇത്രയധികം ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെ ഒരു ദിവസം തന്നെ പ്രേക്ഷകരിലേക്കെത്തുന്നത്.
72 വയസ്സുകാരനായായ ബിജുമേനോന്‍ കഥാപാത്രത്തെ പ്രേക്ഷകര്‍ ഇതിനകം സ്വീകരിച്ചുകഴിഞ്ഞു.പാര്‍വതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛന്‍ വേഷമാണ് നടന്‍ ചെയ്യുന്നത്. സനു ജോണ്‍ വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന ചിത്രം ലോക്ക് ഡൗണിനെ തുടര്‍ന്നാണ് തിയേറ്ററുകളില്‍ നിന്ന് പിന്‍വാങ്ങിയത്.