കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 21 ജൂണ്‍ 2021 (17:19 IST)
വിജയുടെ പിറന്നാള്‍ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് സിനിമാലോകം. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രത്തിലെ ഫസ്റ്റ് ലുക്ക് ഇന്ന് എത്തും. രാത്രി 9 മണിയോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും.കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് പിറന്നാള്‍ ആഘോഷം ട്വിറ്റര്‍ സ്‌പേസ് പ്ലാറ്റ്‌ഫോമിലാകുമെന്നാണു വിവരം.
സഹപ്രവര്‍ത്തകരായ താരങ്ങളും അണിയറ പ്രവര്‍ത്തകരും ഒത്തു ചേരും.തമിഴ് ടിവി താരവും നടിയുമായി ദിവ്യദര്‍ശിനി ആണ് പരിപാടിയുടെ അവതാരിക.
വിജയ്യുടെ പിറന്നാള്‍ ദിനത്തില്‍ ഉപയോഗിക്കാവുന്ന കോമണ്‍ ഡിപി ഇതിനോടകംതന്നെ വൈറലാണ്. നടന്‍ അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഡിസ്‌പ്ലേ പിക്ച്ചര്‍ തയ്യാറാക്കിയിരിക്കുന്നത്.