'ആര്‍ക്കറിയാം' ടീമിന് കൈയ്യടിച്ച് അജുവര്‍ഗീസ്, നന്ദി പറഞ്ഞ് ബിജുമേനോനും

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 25 മെയ് 2021 (09:07 IST)

ആര്‍ക്കറിയാം ഇക്കഴിഞ്ഞ ദിവസമാണ് ഒ.ടി.ടി റിലീസ് ചെയ്തത്. ഒന്നില്‍ കൂടുതല്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് അഭിനേതാക്കള്‍ക്ക്. ബിജുമേനോനും സിനിമയ്ക്കും കൈയ്യടിച്ചിരിക്കുകയാണ് നടന്‍ അജുവര്‍ഗീസ്.

'അഭിനേതാക്കള്‍ അവരുടെ റോളുകളില്‍ വളരെയധികം ആഴത്തില്‍ പ്രവേശിച്ച് ജീവിക്കുമ്പോള്‍ ഇത് വളരെ മനോഹരമായ ഒരു കാഴ്ചയാണ്.അതിഭയങ്കരമായ ട്രാന്‍സ്‌ഫോര്‍മേഷന്‍ ആയിരുന്നു ബിജു ചേട്ടാ'-അജു വര്‍ഗീസ് കുറിച്ചു. മാത്രമല്ല പാര്‍വതി, ഷറഫുദ്ദീന്‍, ക്യാരക്ടര്‍ ഭാസി എന്നിവരുടെ പ്രകടനത്തെയും നടന്‍ പ്രശംസിച്ചു. അജു വര്‍ഗീസിന്റെ വാക്കുകള്‍ക്ക് ബിജുമേനോന്‍ നന്ദി അറിയിക്കുകയും ചെയ്തു.

72 വയസ്സുകാരനായായ ബിജുമേനോന്‍ കഥാപാത്രത്തെ പ്രേക്ഷകര്‍ ഇതിനകം സ്വീകരിച്ചുകഴിഞ്ഞു.പാര്‍വതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛന്‍ വേഷമാണ് നടന്‍ ചെയ്യുന്നത്. സനു ജോണ്‍ വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന ചിത്രം ലോക്ക് ഡൗണിനെ തുടര്‍ന്നാണ് തിയേറ്ററുകളില്‍ നിന്ന് പിന്‍വാങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :