അനുബന്ധ വാര്‍ത്തകള്‍
- ഉണ്ണിമുകുന്ദന്റെ സിനിമ കല്യാണം, വധുവായി അഞ്ജു കുര്യന്
- കേസ് അന്വേഷിക്കാന്‍ പോലീസ് യൂണിഫോമില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍, ശക്തമായ വേഷത്തില്‍ സുരഭി ലക്ഷ്മിയും, 'കുറി' റിലീസിനൊരുങ്ങുന്നു
- വിനീത് ശ്രീനിവാസന്റെ മനോഹര ശബ്ദം, 'മുകില്‍ മറയും','മെയ്ഡ് ഇന്‍ ക്യാരവാന്‍'ലെ ലിറിക്കല്‍ വീഡിയോ
- പ്രണവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി, വേദനയോടെ ദര്‍ശനയുടെ ഓര്‍മ്മകളില്‍, 'അരികെ നിന്ന' വീഡിയോ സോങ്
- ലജ്ജയില്ലാതെ 'മേപ്പടിയാന്' ആഘോഷിക്കും,തിയേറ്ററുകളില്‍ എത്തിക്കാന്‍ 4 വര്‍ഷമെടുത്തു: ഉണ്ണി മുകുന്ദന്
പോലീസായി വിഷ്ണു ഉണ്ണികൃഷ്ണന്‍, കുറി ഉടന്‍ തിയേറ്ററുകളിലേക്ക്
വിഷ്ണു ഉണ്ണികൃഷ്ണന്‍-സുരഭി ലക്ഷ്മി കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് കുറി. നടന്‍ ആദ്യമായി പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം ഉടന്‍ തിയേറ്ററുകളിലേക്ക് എത്തുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
ഫാമിലി സസ്‌പെന്‍സ് ത്രില്ലര്‍ സിനിമ റിലീസിന് ഒരുങ്ങുകയാണ്.
ബെറ്റ്‌സി എന്ന കഥാപാത്രത്തെയാണ് സുരഭി അവതരിപ്പിക്കുന്നത്. കുറിയില്‍ സിപിഒ ദിലീപ് കുമാറായാണ് വിഷ്ണു വേഷമിടുന്നത്.
കെ.ആര്‍.പ്രവീണ്‍ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൊക്കേഴ്‌സ് മീഡിയ&എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്നു.അതിഥി രവി, വിഷ്ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ഛായഗ്രഹണം സന്തോഷ് സി പിള്ള, എഡിറ്റിങ് - റഷിന്‍ അഹമ്മദ്. ബി.കെ.ഹരിനാരായണന്‍ വരികളെഴുതുന്ന ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് വിനു തോമസാണ്.