സുരേഷ് ഗോപിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം, പ്രഖ്യാപനം ഇന്ന്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 20 ഏപ്രില്‍ 2022 (14:44 IST)

സുരേഷ് ഗോപിയുടെ പുതിയ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പ്രഖ്യാപനം തന്നെ ഗംഭീരമാക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ഇന്ന് വൈകുന്നേരം ആറുമണിക്ക് മാരിയറ്റ് ഹോട്ടലില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ മലയാളസിനിമയിലെ താരങ്ങള്‍ പങ്കെടുക്കും.

സിനിമയിലെ പ്രഖ്യാപനത്തിനായി ഒരുക്കിയ വേദിയില്‍ നിരവധി പരിപാടികളും ഒരുക്കിയിട്ടുണ്ടാന്നാണ് വിവരം. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയ് സിജെ, തോമസ് തിരുവല്ല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :