അനുബന്ധ വാര്‍ത്തകള്‍
- ശരണ്യ മോഹന്‍ ഗര്‍ഭിണിയായെന്ന് വ്യാജ വാര്‍ത്ത,ശക്തമായ നിയമ നടപടിയുമായി മുന്നോട്ടെന്ന് നടി
- കള്ളന് ഡിസൂസയ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്, ജനുവരിയില്‍ തിയറ്ററുകളിലേക്ക്
- സുരേഷ് ഗോപി ചിത്രത്തെക്കുറിച്ച് മകന് ഗോകുല്‍ സുരേഷ്, 'കാവല്‍' നെറ്റ്ഫ്ലിക്സില്‍ എത്തി
- സിനിമയില്‍ നിന്ന് ആദ്യം കിട്ടിയ പ്രതിഫലം രണ്ടായിരം രൂപ, തന്നത് ഫാസില്‍ സാര്‍; ഓര്‍മകള്‍ പങ്കുവച്ച് സൗബിന്
- 'പുറത്ത് പൈപ്പുണ്ട്, അവിടെ പോയി കഴുകിക്കോ'; സിനിമയില്‍ നേരിട്ട അവഗണനകളെ കുറിച്ച് ടൊവിനോ
പറഞ്ഞ വാക്ക് പാലിച്ച് സുരേഷ് ഗോപി,പ്രതിഫലത്തില്‍ നിന്നും 2 ലക്ഷം രൂപ നല്‍കി സൂപ്പര്‍ താരം
ഇനി മുതല്‍ ഞാന്‍ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തില്‍ നിന്നും 2 ലക്ഷം രൂപ മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന് തരുമെന്ന് സുരേഷ് ഗോപി അന്ന് പറഞ്ഞിരുന്നു.വാക്ക് പാലിച്ച്, പുതിയ ചിത്രത്തിന്റെ അഡ്വാന്‍സ് ലഭിച്ചപ്പോള്‍ തന്നെ അതില്‍ നിന്നും പറഞ്ഞ 2 ലക്ഷം രൂപ സംഘടനയ്ക്ക് ഇന്നലെ നല്‍കുകയുണ്ടായി എന്ന് രമേഷ് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചു.
രമേശ് പിഷാരടിയുടെ വാക്കുകളിലേക്ക്
ഓര്‍മയുണ്ടാവും..ഈ മുഖം..നര്‍മം തൊഴിലാക്കിയ 200 ഓളം കുടുംബങ്ങള്‍ക്ക്..
'ഇനി മുതല്‍ ഞാന്‍ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തില്‍ നിന്നും 2 ലക്ഷം രൂപ നിങ്ങളുടെ സംഘടനയ്ക്ക് തരും' സുരേഷ് ഗോപി.
ടെലിവിഷന്‍ ഷോകള്‍ സംഘടിപ്പിക്കുകയും അതില്‍ നിന്നും സമാഹരിക്കുന്ന പണം ,മിമിക്രി കലാകാരന്മാരുടെ വിധവകള്‍ക്കും,കുട്ടികളുടെ വിദ്യാഭ്യാസത്തിനും,ആശുപത്രി ചിലവുകള്‍ക്കും എല്ലാം ഉപയോഗിക്കകയും മിമിക്രി കലാകാരന്മാരുടെ ഉന്നമനത്തിനു വേണ്ടി നിലകൊള്ളുകയും ,സാമൂഹികമായി ഒരു പാട് ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുകയും ചെയ്യുന്ന സംഘടന ആണ് 'MAA'( Mimicry Artist association)
ഈ കഴിഞ്ഞ ഓണക്കാലത്ത് ഏഷ്യാനെറ്റില്‍ അവതരിപ്പിച്ച ഷോയില്‍
പ്രതിഫലം ഒന്നും തന്നെ വാങ്ങാതെ എത്തി;സാധാരണക്കാരായ കലാകാരന്മാരോടൊപ്പം ആടിയും പാടിയും ഹാസ്യം പറഞ്ഞും ,അനുകരിച്ചും സമയം ചെലവിട്ട സുരേഷേട്ടന്‍ പ്രഖ്യാപിച്ച വാക്കുകളാണ് ആദ്യം പറഞ്ഞത്.
പുതിയ ചിത്രത്തിന്റെ അഡ്വാന്‍സ് ലഭിച്ചപ്പോള്‍ തന്നെ അതില്‍ നിന്നും പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് 2 ലക്ഷം രൂപ സംഘടനയ്ക്ക് ഇന്നലെ നല്‍കുകയുണ്ടായി.
ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതായി ജീവിതം വഴിമുട്ടിയ സ്റ്റേജ് കലാകാരന്മാരുടെ പേരിലും,സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗം എന്ന നിലയില്‍ എന്റെ വ്യക്തിപരമായ പേരിലും നന്ദി.
അച്ചാമ്മ വര്‍ഗീസിനെ ആവശ്യ സമയത്തു അകമഴിഞ്ഞ് സഹായിച്ച ഭരതചന്ദ്രന്‍ പിന്നീട് അവരോട് തന്നെ ചോദിച്ച ചോദ്യമാണ് ' ഓര്‍മയുണ്ടോ ഈ മുഖം 'MAA എന്ന സംഘടന പറയട്ടെ..എന്നും ഓര്‍മയുണ്ടാകും ഈ മുഖം ..