സിനിമയില്‍ നിന്ന് ആദ്യം കിട്ടിയ പ്രതിഫലം രണ്ടായിരം രൂപ, തന്നത് ഫാസില്‍ സാര്‍; ഓര്‍മകള്‍ പങ്കുവച്ച് സൗബിന്‍

രേണുക വേണു| Last Modified ചൊവ്വ, 28 ഡിസം‌ബര്‍ 2021 (10:15 IST)

സ്വന്തം പ്രയത്‌നത്താല്‍ സിനിമയില്‍ തന്റേതായ ഇരിപ്പിടം ഉണ്ടാക്കിയെടുത്ത വ്യക്തിയാണ് സൗബിന്‍ ഷാഹിര്‍. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം സൗബിന്‍ സിനിമാലോകത്ത് ശ്രദ്ധിക്കപ്പെട്ടു. സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായും സഹായിയായും ആണ് സൗബിന്‍ കരിയര്‍ ആരംഭിച്ചത്. തനിക്ക് സിനിമയില്‍ നിന്ന് ആദ്യമായി കിട്ടിയ പ്രതിഫലത്തെ കുറിച്ച് സൗബിന്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

'ക്രോണിക് ബാച്ചിലറിലാണ് എനിക്ക് ആദ്യമായി പ്രതിഫലം ലഭിക്കുന്നത്. ആ സിനിമയുടെ പ്രൊഡക്ഷന്‍ കണ്ട്രോളര്‍ എന്റെ വാപ്പയായിരുന്നു. ഞാന്‍ എഡിയായി ജോലി നോക്കിയ ചിത്രത്തില്‍ നിന്ന് എനിക്ക് അന്ന് ലഭിച്ചത് 2000 രൂപയാണ്. ക്രോണിക് ബാച്ചിലറിന്റെ നിര്‍മ്മാതാവായ സംവിധായകന്‍ ഫാസില്‍ സാറാണ് എനിക്ക് ആദ്യമായി പ്രതിഫലം നല്‍കിയത്. 'ഇവന് പൈസ ഒന്നും കൊടുക്കേണ്ട' എന്ന് വാപ്പ പറഞ്ഞെങ്കിലും, ഞാന്‍ ചെയ്ത ജോലിക്ക് ഫാസില്‍ സാര്‍ എനിക്ക് കൃത്യമായ വേതനം തന്നു. അത് ഞാന്‍ അത് പോലെ വാപ്പയുടെ കൈയില്‍ കൊടുത്തു. അത് കഴിഞ്ഞാണ് ട്വിസ്റ്റ്. 2000 രൂപ കൊടുത്തിട്ട്, വാപ്പയുടെ കൈയില്‍ നിന്ന് നാലായിരം രൂപ വാങ്ങി ഞാന്‍ ആ സിനിമ കഴിഞ്ഞപ്പോള്‍ ടൂര്‍ പോയി,' സൗബിന്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :