അനുബന്ധ വാര്‍ത്തകള്‍
- രണ്ടും കല്‍പ്പിച്ച്, അച്ഛന് പിറകില്‍ ഗോകുല്‍ സുരേഷ്, 'പാപ്പന്' ചിത്രീകരണം പുരോഗമിക്കുന്നു
- 'പാപ്പന്' സെറ്റില്‍ ക്രിസ്മസ് ആഘോഷിച്ച് സുരേഷ് ഗോപി, ചിത്രങ്ങള്‍
- 'മിന്നല്‍ മുരളി അതിമനോഹരം..', കാവല്‍ നിര്‍മ്മാതാവ് ജോബി ജോര്‍ജ്
- ഒറ്റ കഥാപാത്രം മാത്രമുള്ള സിനിമ വീണ്ടും മലയാളത്തില്‍, മാനസികരോഗം ബാധിച്ച് ഒറ്റപ്പെട്ടുപോയ സ്ത്രീയുടെ കഥ പറയാന്‍ നടി പ്രിയങ്ക നായര്‍
- 'മക്കളുടെ ചിന്തയിലേക്ക് ഒന്നും അടിച്ചേല്‍പ്പിക്കാതെ വളര്‍ത്തിയ സുരേഷ് ഗോപി'; സല്യൂട്ട് എന്ന് നടന്‍ ഹരീഷ് പേരടി
സുരേഷ് ഗോപി ചിത്രത്തെക്കുറിച്ച് മകന്‍ ഗോകുല്‍ സുരേഷ്, 'കാവല്‍' നെറ്റ്ഫ്‌ലിക്‌സില്‍ എത്തി
നവംബര്‍ 25 ന് റിലീസ് ചെയ്ത സുരേഷ് ഗോപി ചിത്രമാണ് കാവല്‍. അച്ഛന്റെ സിനിമയെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് മകന്‍ ഗോകുല്‍ സുരേഷ് നല്‍കി. കാവല്‍ നെറ്റ്ഫ്‌ലിക്‌സില്‍ പ്രദര്‍ശനം ആരംഭിച്ച വിവരം ഗോകുലാണ് കൈമാറിയത്. ഇതുവരെ ചിത്രം കണ്ടിട്ടില്ലെങ്കില്‍ കാണണമെന്നും നടന്‍ അഭ്യര്‍ത്ഥിച്ചു.
വിതരണമുള്‍പ്പെടെ 6.5 കോടി രൂപ ബജറ്റില്‍ നിര്‍മ്മിച്ച ചിത്രമാണ് കാവല്‍. ജോബി ജോര്‍ജിന്റെ ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന് വലിയ ലാഭം നേടി കൊടുക്കുവാന്‍ സുരേഷ് ഗോപി ചിത്രത്തിനായി. ഒടിടിക്കും സാറ്റലൈറ്റ് അവകാശത്തിനും ഉള്‍പ്പെടെ വലിയ തുക തന്നെ നിര്‍മ്മാതാവിന് ലഭിച്ചു.10.25 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ്സ് ആണ് നടന്നത്.