അനുബന്ധ വാര്‍ത്തകള്‍
- 'നീ ഭയങ്കര മഹാമനസ്കൻ, മകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ': ബാല വീണ്ടും എയറിൽ
- സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുന്നു, നടിയ്ക്കെതിരെ ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ
- കുടിച്ചുവന്ന് അമ്മയെ തല്ലുമായിരുന്നു, ചില്ലുകുപ്പി എന്റെ മുഖത്തേക്കെറിഞ്ഞു, അച്ഛനെ സ്നേഹിക്കാന്‍ കാരണങ്ങളില്ല, ബാലയ്ക്കെതിരെ മകള്‍
- കിഷ്കിന്ധാ കാണ്ഡം പോലെ ഓണം ഫോട്ടോഷൂട്ടും ഹിറ്റ്; അടിപൊളി ലുക്കില്‍ അപര്‍ണ
- മലയാള സിനിമ തകർന്ന് തരിപ്പണമാകുമോ എന്ന് സംശയിച്ചിരിക്കുമ്പോഴാണ് ഈ സിനിമ വന്നത്, കിഷ്കിന്ധാ കാണ്ഡത്തിനെ പുകഴ്ത്തി സത്യൻ അന്തിക്കാട്
അമൃത സുരേഷ് ആശുപത്രിയിൽ: ഇനിയെങ്കിലും അവളെ ജീവിക്കാൻ അനുവദിക്കൂവെന്ന് അഭിരാമി
Amrutha
'മതി മതി !!!!! എൻ്റെ സഹോദരിയെ ഇനിയെങ്കിലും വിധത്തിൽ ഉപദ്രവിക്കുന്നത് നിർത്തൂ. ഞാൻ നിന്നെ വെറുക്കുന്നു, ഞാൻ നിന്നെ വെറുക്കുന്നു, ഞാൻ നിന്നെ വെറുക്കുന്നു. അവളെ ജീവിക്കാൻ അനുവദിക്കൂ നിങ്ങൾ ഇപ്പോൾ സന്തോഷവാനാണെന്ന് പ്രതീക്ഷിക്കുന്നു' എന്നാണ് അഭിരാമി കുറിച്ചത്.
ബാലയുടെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ അമൃത, മുൻഭർത്താവ് ആയ ബാല തന്നെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. ബാലയുടെ കൈയിൽ നിന്നും മുൻപേറ്റ പദ്രവം കാരണം താൻ ഇന്നും ചികിത്സയിലാണ് എന്ന് അടുത്തിടെ അമൃത പറഞ്ഞിരുന്നു.
"അന്ന് അടിയും തൊഴിയും കൊണ്ടതിന്റെ ആഘാതം വലുതായിരുന്നു. ഇടയ്ക്കിടെ രക്തസ്രാവം ഉണ്ടാകുന്നതുകൊണ്ട് ചികിത്സയിലായിരുന്നു. ശരീരത്തിലെ പാടുകൾ കളയാൻ ഇന്നും ചികിത്സ ചെയ്യുന്നു. ഞാൻ എങ്ങിനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ. കോടികൾ ഉണ്ടെങ്കിൽ ഞാൻ എന്നേ സ്വന്തമായി ഒരു വീട് വച്ചേനെ. എനിക്കാരെയും വേട്ടയാടാൻ ആഗ്രഹമില്ല, ഞാൻ അത് മുൻപും പിൻപും ചെയ്തിട്ടുമില്ല. ഞാൻ കഴിഞ്ഞ വട്ടം പറഞ്ഞത് പോലെ ഇതിനെ ശക്തമായ നിയനടപടികളിലൂടെ നേരിടാൻ ആണ് എന്റെ തീരുമാനം'', എന്നാണ് അമൃത പറഞ്ഞത്.