'നീ ഭയങ്കര മഹാമനസ്കൻ, മകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ': ബാല വീണ്ടും എയറിൽ

Bala, Amrutha Suresh
Aparna shaji| Last Modified വ്യാഴം, 3 ഒക്‌ടോബര്‍ 2024 (12:08 IST)
Bala, Amrutha Suresh
സോഷ്യൽ മീഡിയയുടെ ഓഡിറ്റിങ്ങിന് എപ്പോഴും വിധേയ ആകുന്ന ആളാണ് ഗായിക അമൃത സുരേഷ്. മുൻ ഭർത്താവ് പലതവണ അമൃതയ്ക്കും അമൃതയുടെ കുടുംബത്തിനുമെതിരെ രംഗത്ത് വന്നിട്ടുണ്ട്. വിവാഹ മോചനം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷവും ഇവർ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമാണ്. വർഷങ്ങളായി ഇക്കാര്യം പറഞ്ഞ് ബാല സോഷ്യൽ മീഡിയയിൽ വീഡിയോകൾ ചെയ്യാറുണ്ട്. എന്നാൽ, അടുത്തിടെയാണ് അമൃത തന്റെ ഭാഗം ക്ലിയർ ചെയ്തത്. എന്നാൽ, ഇത് കൂടുതൽ സങ്കീർണതയിലേക്ക് നീങ്ങുകയായിരുന്നു.

തുടക്കം മുതൽ തന്നെ ബാലയ്ക്ക് ആളുകളുടെ ഭാഗത്ത് നിന്നും വലിയ തോതിൽ പിന്തുണ ലഭിച്ചിരുന്നു. എന്നാൽ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇപ്പോൾ മറിച്ചാണ് അവസ്ഥ. താൻ എല്ലാം നിർത്തുകയാണെന്നും മകളുടെ വാക്കുകൾ ബഹുമാനിക്കുന്നുവെന്ന് വ്യക്തമാക്കി ബാല അവസാനമായി പങ്കുവെച്ച വീഡിയോയിൽ ബാലയ്ക്കുള്ള പിന്തുണ കുറഞ്ഞു എന്ന് വേണം മനസിലാക്കാൻ. അമൃതയെ പിന്തുണച്ചും ബാലയെ വിമർശിച്ചുമാണ് ഭൂരിഭാഗം ആളുകളും കമന്റ് ചെയ്യുന്നത്.

'ഒന്ന് നിർത്തടെ എല്ലാത്തിനും ഒരു പരിധി ഇല്ലേ ഇത് ആണ് അല്ലാതെ ഫാമിലി കോർട്ട് അല്ല' എന്നാണ് ഷമീർ എന്നയാൾ കുറിക്കുന്നത്.

'ചോര ആയാൽ പോരാ മോളെ നന്നായി വളർത്തണം വെറുതെ ഒരു കുഞ്ഞു കൊച്ചിനെ ജന സമൂഹത്തിൽ വലിച്ചു കീറാൻ ഇട്ടു കൊടുത്തിരിക്കുന്നു. ഇതാണ് സ്നേഹം അല്ലെ. പാവം ഇനി എങ്കിലും അവര് ജീവിക്കട്ടെ' എന്നാണ് അജിത രവീന്ദ്രൻ എന്നയാൾ അഭിപ്രായപ്പെടുന്നത്.

'നിങ്ങളോട് കുറച്ചു ഇഷ്ടം ഉണ്ടായിരുന്നു. അത് പോയി കിട്ടി. നിന്റെ മൂന്നാമത്തെ ഭാര്യയായ എലിസബത്ത് എവിടെ. നിനക്ക് വേണ്ടി വെറുതെ പ്രാർത്ഥിച്ചു. സ്വന്തം മകളെ സ്നേഹിക്കാൻ പഠിക്കണം. നീ വെറും സൈക്കോ ആണ്.' എന്ന രീതിയിൽ അൽപം രൂക്ഷമായ രീതിയിലുള്ള വിമർശനമാണ് ജസ്നി കെ ജലീൽ എന്നയാൾ നടത്തുന്നത്.

'നീ വലിയ ആളാണ് എന്നറിയിക്കാൻ ചെറിയ സഹായം കൊടുത്താലും അത് ലൈവിൽ ഇടും. നീ ഭയങ്കര മഹാമനസ്കൻ. നിന്റെ മകൾക്ക് വേണ്ടി നീ എന്തെങ്കിലും ചെയ്തിട്ടുണ്ടോ. ഒരു ഗിഫ്റ്റ് പോലും ആ കൊച്ചിനെ അയച്ചു കൊടുത്തിട്ടില്ല. പാപ്പു പാപ്പു എന്ന് പറഞ്ഞുവലിയ വർത്താനം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. സ്വന്തം മകളെ സ്നേഹിക്കാൻ പഠിക്കണം. അമൃത എങ്ങനെയുമായിക്കോട്ടെ അവൾ മകളെ നന്നായി നോക്കുന്നുണ്ട്.
ആ കൊച്ച് ആ വീട്ടിലെ ഹാപ്പിയാണ്. ആ കൊച്ചിനെ ഇത്രയും വലിയ ആക്രമണത്തിന് വിട്ടു കൊടുത്തിട്ട് അച്ഛനാണ് പോലും - എന്നും ജസ്നി കൂട്ടിച്ചേർക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി

ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി മര്‍ദ്ദിച്ചു
ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി മര്‍ദ്ദിച്ചു. ഫ. ജോഷി ജോര്‍ജിനാണ് ...

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവും: വിവാദ ...

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവും: വിവാദ പ്രസ്ഥാവനയുമായി വെള്ളാപ്പള്ളി നടേശന്‍
മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവുമാണെന്ന വിവാദ പ്രസ്ഥാവനയുമായി എസ്എന്‍ഡിപി ...

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ആറുജില്ലകളില്‍ യെല്ലോ ...

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും. ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ...

നിപ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ...

നിപ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്
നിപ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ...

വീണക്കെതിരായ അന്വേഷണം പിണറായി വിജയന്റെ ഇമേജ് ...

വീണക്കെതിരായ അന്വേഷണം പിണറായി വിജയന്റെ ഇമേജ് വര്‍ദ്ധിപ്പിക്കുമെന്ന് എകെ ബാലന്‍
വീണക്കെതിരായ അന്വേഷണം പിണറായി വിജയന്റെ ഇമേജ് വര്‍ദ്ധിപ്പിക്കുമെന്ന് എകെ ബാലന്‍. ...