അനുബന്ധ വാര്‍ത്തകള്‍
- റിലീസ് ചെയ്ത് 5 ദിവസം, 50 കോടി ക്ലബ്ബിലെത്തി സായി പല്ലവിയുടെ ലൗവ് സ്റ്റോറി
- തിയറ്ററിലെത്തി ആദ്യദിനം 10 കോടി, ലവ് സ്റ്റോറി സൂപ്പര്‍ ഹിറ്റ്
- സായി പല്ലവി ചിത്രത്തിന് വന്‍ വരവേല്‍പ്പ്,'ലവ് സ്റ്റോറി' തിയറ്ററില്‍ ആഘോഷമാക്കി ആരാധകര്‍, വീഡിയോ
- വീണ്ടും തിയറ്ററുകള്‍ തുറന്നു, സായി പല്ലവി ചിത്രം 'ലവ് സ്റ്റോറി' ബിഗ് സ്ക്രീനില്‍ കാണാന്‍ അഭ്യര്‍ത്ഥിച്ച് പ്രഭാസ്
- സഹോദരിയായി അഭിനയിക്കാൻ സായി പല്ലവി ഇല്ല, നായികയാക്കാനാണ് ഇഷ്ടമെന്ന് മെഗാസ്റ്റാർ ചിരഞ്ജീവി
വീണ്ടും തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ച് സായി പല്ലവി ചിത്രം, 'ശ്യാം സിംഗ റോയ്' ക്രിസ്മസിന്
റിലീസ് പ്രഖ്യാപിച്ച് ശ്യാം സിംഘ റോയ്. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന സായി പല്ലവിയുടെ രണ്ടാമത്തെ ചിത്രം കൂടിയാകും ഇത്. ലവ് സ്റ്റോറി ആയിരുന്നു നടി നേരത്തെ റിലീസ് ചെയ്തത്. രാഹുല്‍ സംകൃത്യന്‍ സംവിധാനം ചെയ്യുന്ന ഒരു പീരിയഡ് ചിത്രത്തില്‍ നാനിയാണ് നായകന്. ഒരു ബംഗാളി കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.
ക്രിസ്മസ് റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഡിസംബര്‍ 24ന് റിലീസ് ചെയ്യും.ത്രിശൂലം കയ്യില്‍ പിടിച്ച് രൗദ്ര ഭാവത്തില്‍ നില്ക്കുന്ന സായി പല്ലവിയുടെ കഥാപാത്രത്തിന്റ ഫസ്റ്റ് ലുക്ക് ഈ അടുത്ത് പുറത്തുവന്നിരുന്നു.