അനുബന്ധ വാര്‍ത്തകള്‍
- തിയേറ്ററുകൾ വീണ്ടും സജീവം, സായ് പല്ലവി-നാഗചൈതന്യ ചിത്രം ലവ് സ്റ്റോറി സൂപ്പർ ഹിറ്റ്, ആദ്യ ദിന കളക്ഷൻ 10 കോടി!
- തിയറ്ററിലെത്തി ആദ്യദിനം 10 കോടി, ലവ് സ്റ്റോറി സൂപ്പര്‍ ഹിറ്റ്
- സായി പല്ലവി ചിത്രത്തിന് വന്‍ വരവേല്‍പ്പ്,'ലവ് സ്റ്റോറി' തിയറ്ററില്‍ ആഘോഷമാക്കി ആരാധകര്‍, വീഡിയോ
- വീണ്ടും തിയറ്ററുകള്‍ തുറന്നു, സായി പല്ലവി ചിത്രം 'ലവ് സ്റ്റോറി' ബിഗ് സ്ക്രീനില്‍ കാണാന്‍ അഭ്യര്‍ത്ഥിച്ച് പ്രഭാസ്
- തലയ്ക്ക് വെളിവില്ലേ ? വിവാഹമോചനത്തെക്കുറിച്ച് ചോദിച്ച ആളോട് സമാന്ത, വീഡിയോ
റിലീസ് ചെയ്ത് 5 ദിവസം, 50 കോടി ക്ലബ്ബിലെത്തി സായി പല്ലവിയുടെ ലൗവ് സ്റ്റോറി
നാഗചൈതന്യ - സായ് പല്ലവി ചിത്രം ലൗവ് സ്റ്റോറിയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയറ്ററുകളിലെത്തിയ ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ആദ്യദിനം തന്നെ 10 കോടി രൂപ നേടാന്‍ സിനിമയ്ക്കായി.
30 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രത്തിന് അഞ്ച് ദിവസം കൊണ്ട് മാത്രം 50 കോടി ക്ലബ്ബില്‍ എത്താനായി.
ലൗവ് സ്റ്റോറിയുടെ വിജയം തെലുങ്ക് സിനിമാ ലോകത്തിന് പുതിയ പ്രതീക്ഷകളാണ് നല്‍കുന്നത്.ഒടിടി പ്ലാറ്റ്ഫോമുകളില്‍ നല്ല ഓഫറുകള്‍ ലഭിച്ചിട്ടും തിയേറ്ററുകളില്‍ തന്നെ ചിത്രം എത്തിക്കുകയായിരുന്നു നിര്‍മ്മാതാക്കള്‍.
രേവന്തായി നാഗചൈത്യയും മൗനികയായി സായ് പല്ലവിയും വേഷമിടുന്നു. പ്രണയത്തിനും ഹാസ്യത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്നതാണ് ചിത്രം. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ജാതീയതയും കുറിച്ചും സിനിമ പറയുന്നുണ്ട്.സായി പല്ലവിയുടെ മനോഹരമായ സൂംബ നൃത്തച്ചുവടുക ലൗ സ്റ്റോറിയുടെ മറ്റൊരു ആകര്‍ഷണം.
ഫിദ എന്ന ചിത്രത്തിനുശേഷം സായി പല്ലവിയുടെ കൂടെ സംവിധായകന് ശേഖര്‍ കമൂല ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.പോസാനി കൃഷ്ണ മുരളി, റാവോ രമേഷ്, ഈശ്വരി റാവു, ദേവയാനി, രാജീവ് കനകാലാ, സത്യം രാജേഷ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
അടുത്ത ലേഖനം