സഹോദരിയായി അഭിനയിക്കാൻ സായി പല്ലവി ഇല്ല, നായികയാക്കാനാണ് ഇഷ്ടമെന്ന് മെഗാസ്റ്റാർ ചിരഞ്ജീവി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (10:05 IST)

തെലുങ്ക് സിനിമാലോകത്തെ മെഗാസ്റ്റാറാണ് ചിരഞ്ജീവി. അദ്ദേഹത്തിനൊപ്പം ഒരു സിനിമയിലെങ്കിലും അഭിനയിക്കണമെന്നത് ഏതൊരു താരത്തിന്റെയും ആഗ്രഹമായിരിക്കും. എന്നാൽ ചിരഞ്ജീവിയുടെ കൂടെ അഭിനയിക്കാൻ സായി പല്ലവി അവസരം ലഭിച്ചപ്പോൾ നടി അത് വേണ്ടെന്ന് വെച്ചു. അതിനുള്ള കാരണം ഇതാണ്.

സായ് പല്ലവി തന്റെ കൂടെ അഭിനയിക്കാനുള്ള അവസരം വേണ്ടെന്ന് വെച്ച വിവരം ചിരഞ്ജീവി തന്നെയാണ് തുറന്നു പറഞ്ഞത്. വേതാളം എന്ന് തമിഴ് ചിത്രത്തിൻറെ തെലുങ്ക് റീമേക്കായ ഭോല ശങ്കർ എന്ന ചിത്രത്തിൽ അഭിനയിക്കാൻ ആയിരുന്നു സായിപല്ലവിയ്ക്ക് അവസരം ലഭിച്ചത്. അതും ചിരഞ്ജീവിയുടെ സഹോദരിയായി.

സിനിമ വേണ്ടെന്നുവെച്ച കാരണം സായി പല്ലവി തന്നെ തുറന്ന് പറഞ്ഞു.റീമേക്കുകളിൽ അഭിനയിക്കാൻ തനിക്ക് പൊതുവെ പേടിയാണെന്നും അതുകൊണ്ടാണ് ചിത്രം ഏറ്റെടുക്കാത്തതെന്നും അല്ലെങ്കിൽ ചിരഞ്ജീവിയുടെ കൂടെയുള്ള അവസരം ഒരിക്കലും നിരസിക്കിലായിരുന്നുവെന്നും സായി പല്ലവി പറഞ്ഞു.തനിക്ക് സായ് പല്ലവിയുടെ കൂടെ നായകനായി അഭിനയിക്കാനാണ് താല്പര്യം എന്നും ചിരഞ്ജീവിയും പറഞ്ഞു.

ലവ് സ്റ്റോറിയുടെ റിലീസിനായി കാത്തിരിക്കുകയാണ് സായിപല്ലവി.സെപ്റ്റംബർ 24ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.നാഗ ചൈതന്യയാണ് നായകൻ. അടുത്തിടെ ട്രെയിലർ പുറത്തുവന്നിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :