സായി പല്ലവി ചിത്രത്തിന് വന്‍ വരവേല്‍പ്പ്,'ലവ് സ്റ്റോറി' തിയറ്ററില്‍ ആഘോഷമാക്കി ആരാധകര്‍, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ശനി, 25 സെപ്‌റ്റംബര്‍ 2021 (12:27 IST)

രണ്ടാം തരംഗത്തിനു ശേഷം വീണ്ടും തിയറ്ററുകള്‍ തുറന്നപ്പോള്‍ സന്തോഷം നടന്‍ പ്രഭാസ് അടക്കമുള്ള താരങ്ങള്‍ പ്രകടിപ്പിച്ചു. അതേ ആവേശത്തിലാണ് സിനിമ പ്രേമികളും. സായി പല്ലവി-ചിത്രം ലവ് സ്റ്റോറി ഇക്കഴിഞ്ഞ ദിവസമായിരുന്നു തിയറ്ററുകളിലെത്തിയത്.തന്റെ പുതിയ ചിത്രത്തിന് ലഭിച്ച സ്വീകരണം നടി സായി പല്ലവിയെ ആഹ്ലാദത്തിലാക്കി.

'എനിക്കും എന്റെ ലവ് സ്റ്റോറി ടീമിനും ഇന്ന് വളരെ വൈകാരികമായിരുന്നു. കലാകാരന്മാര്‍, സംവിധായകര്‍, നിര്‍മ്മാതാക്കള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടെ എല്ലാവരും സിനിമയുടെ വിജയത്തിനായി പ്രാര്‍ത്ഥിച്ചു, ഇനി ഇത് ഞങ്ങളുടെ മാത്രം സിനിമയല്ല. പ്രേക്ഷകരുടേതുമാണ് എന്നതിന് തെളിവ് ഇതാ'- വീഡിയോ പങ്കുവെച്ചുകൊണ്ട് സായി പല്ലവി പറഞ്ഞു.
ശേഖര്‍ കമ്മുല സംവിധാനം ചെയ്ത ചിത്രത്തില്‍ നടി ദേവയാനിയും പ്രധാനവേഷത്തിലെത്തുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :