1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Shraddha kapoor stree 2 OTT release update

ഷാറൂഖ് ഖാനെ മലർത്തിയടിച്ച ഹിന്ദിയിലെ സർപ്രൈസ് ഹിറ്റ് സിനിമ ഒടിടിയിൽ, എവിടെ കാണാം?

stree2
ബോളിവുഡില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ ശ്രദ്ധ കപൂര്‍ സിനിമയായ സ്ത്രീ 2 ഒടിടിയില്‍. ബോളിവുഡില്‍ ഇതുവരെ പ്രദര്‍ശനത്തിനെത്തിയ ചിത്രങ്ങളില്‍ ഇന്ത്യയിലെ എക്കാലത്തെയും വലിയ വിജയചിത്രമെന്ന റെക്കോര്‍ഡാണ് ചെറിയ മുതല്‍മുടക്കില്‍ വന്ന സ്ത്രീ 2 സ്വന്തമാക്കിയത്. ഷാറൂഖ് സിനിമയായ ജവാന്റെ കളക്ഷന്‍ റെക്കോര്‍ഡ് മറികടന്നാണ് സിനിമ ഒന്നാമതെത്തിയത്.
 
ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് സിനിമ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. നിലവില്‍ റെന്റ് അടിസ്ഥാനത്തിലാണ് സിനിമ ലഭ്യമാവുക. എല്ലാ സബ്‌സ്‌ക്രൈബേഴ്‌സിനും എപ്പോഴാകും സിനിമ ലഭ്യമാവുകയെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല. ശ്രദ്ധ കപൂര്‍ നായികയായി വന്ന സിനിമ ആഗോളതലത്തില്‍ നിന്നും 826.5 കോടി രൂപയാണ് നേടിയത്.
 
 ഇന്ത്യയില്‍ നിന്നും 690 കോടി രൂപയാണ് സിനിമ കളക്ട് ചെയ്തത്. ഏകദേശം 50 കോടി ബജറ്റിലാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഹിന്ദി സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാണ് സിനിമ. ശ്രദ്ധ കപൂര്‍ നായികയായി വന്ന ചിത്രത്തില്‍ രാജ് കുമാര്‍ റാവുവും അഭിഷേക് ബാനര്‍ജിയും പങ്കജ് ത്രിപാഠിയുമാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ആഘോഷം അതിരുകടന്നു; ജൂനിയര്‍ എന്‍ടിആറിന്റെ കട്ടൗട്ടിനു തീപിടിച്ചു (വീഡിയോ)