1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Vaazha OTT release date

'വാഴ' ഒടിടിയിലേക്ക്; എവിടെ കാണാം?

അതേസമയം വാഴയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു

Vaazha Movie
'വാഴ - ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്‌സ്' ഒടിടി പ്ലാറ്റ്‌ഫോമിലേക്ക്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയാണ് സെപ്റ്റംബര്‍ 23 മുതല്‍ 'വാഴ' പ്രദര്‍ശനം ആരംഭിക്കുക. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ഒടിടിയില്‍ എത്തും. 
 
അതേസമയം വാഴയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. വിപിന്‍ ദാസിന്റെ തിരക്കഥയില്‍ നവാഗതനായ സവിന്‍ എസ്.എയാണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുക. 'വാഴ - ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്' എന്നാണ് രണ്ടാം ഭാഗത്തിന്റെ മുഴുവന്‍ പേര്. അഖില്‍ ലൈലാസുരന്‍ ആണ് രണ്ടാം ഭാഗത്തില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഇമാജിന്‍ സിനിമാസ്, സിഗ്‌നേചര്‍ സ്റ്റുഡിയോസ്, ഐക്കണ്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം. 
 
വിപിന്‍ ദാസിന്റെ തിരക്കഥയില്‍ ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത വാഴയില്‍ സിജു സണ്ണി, അമിത് മോഹന്‍, ജോമോന്‍ ജ്യോതിര്‍, അനുരാജ്, സാഫ്‌ബോയ്, ഹാഷിര്‍, അന്‍ഷിദ് അനു, ജഗദീഷ്, കോട്ടയം നസീര്‍, അസീസ് നെടുമങ്ങാട് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 
അടുത്ത ലേഖനം
ലിജോ ജോസ് പെല്ലിശേരിക്ക് പിന്നാലെ പുതിയ സിനിമ സംഘടനയില്‍ ഭാഗമല്ലെന്ന് വ്യക്തമാക്കി മഞ്ജുവാര്യരുടെ മാനേജര്‍