അഭിറാം മനോഹർ|
Last Modified വെള്ളി, 27 സെപ്‌റ്റംബര്‍ 2024 (13:36 IST)
ജൂനിയര്‍ എന്‍ടിആര്‍ ഏറെ നാള്‍ക്ക് ശേഷം സോളോ ഹീറോയായി എത്തുന്ന ദേവരയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം. ഏറെ നാളുകള്‍ക്ക് ശേഷം എന്‍ടിആര്‍ സോളോ ഹീറോയായി ഒരുങ്ങുന്ന സിനിമ എന്നത് കൊണ്ടും മറ്റ് ക്ലാഷ് റിലീസുകള്‍ ഇല്ലാ എന്നതുകൊണ്ടും സിനിമ തെലുങ്ക് ബോക്‌സോഫീസില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. ആദ്യ ദിനത്തില്‍ തന്നെ സിനിമ 100 കോടി കളക്ട് ചെയ്യുമെന്നാണ് ട്രേഡ് അനലിസ്റ്റുകളും പ്രതീക്ഷിക്കുന്നത്.
കൊരട്ടല ശിവ ഒരുക്കുന്ന സിനിമ 2 ഭാഗങ്ങളായാണ് പ്രേക്ഷകരിലെത്തുന്നത്. സിനിമയ്ക്ക് അഡ്വാന്‍സ്ദ് ബുക്കിംഗായി തന്നെ ആഗോള ബോക്‌സോഫീസില്‍ 75 കോടി രൂപ ലഭിച്ചിരുന്നു. ഇത് കണക്കിലെടുത്ത് ആദ്യ ദിനം സിനിമ ആഗോള ബോക്‌സോഫീസില്‍ നിന്നും 140 കോടി രൂപ വരെ സ്വന്തമാക്കുമെന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്. ആന്ധ്രാപ്രദേശ്- തെലുങ്കാന ഭാഗങ്ങളില്‍ നിന്ന് മാത്രം 70 കോടി രൂപ സിനിമ റിലീസ് ദിവസത്തില്‍ സ്വന്തമാക്കുമെന്നാണ് കണക്കുകള്‍.
ആദ്യ ദിനത്തില്‍ തന്നെ സിനിമ 140 കോടി രൂപ സ്വന്തമാക്കുകയാണെങ്കില്‍ ആര്‍ആര്‍ആര്‍, ബാഹുബലി2, കല്‍കി,സലാര്‍,കെജിഎഫ്2,ലിയോ എന്നീ സിനിമകള്‍ക്ക് തൊട്ടുപിന്നിലെത്താന്‍ ദേവരയ്ക്ക് സാധിക്കും. അതേസമയം ഷാറൂഖ് ചിത്രമായ ജവാന്റെ(129) കോടി, അനിമലിന്റെ(116) കോടി റെക്കോര്‍ഡുകള്‍ മറികടക്കാന്‍ സിനിമയ്ക്ക് സാധിക്കും. ആദ്യ ദിനകളക്ഷന്‍ 100 കടക്കുകയാണെങ്കില്‍ റിലീസ് ദിനത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന 14മത് ഇന്ത്യന്‍ സിനിമയാകാന്‍ ദേവരയ്ക്ക് സാധിക്കും.