അനുബന്ധ വാര്‍ത്തകള്‍
- ഗോട്ടിന്റെ കുതിപ്പ് തമിഴ്നാട്ടില്‍ മാത്രം, കേരളത്തില്‍ തണുത്ത പ്രതികരണം, ആന്ധ്രയിലും തെലങ്കാനയും മോശം റിപ്പോര്‍ട്ട്
- 'ഗോട്ടി'നെ കൈവിട്ട് മലയാളികള്‍; തിയറ്ററുകള്‍ വെട്ടിച്ചുരുക്കി; ഗോകുലം മൂവീസിനു വന്‍ നഷ്ടമോ?
- GOAT Box Office Collection: കേരളത്തില്‍ അടിതെറ്റിയെങ്കിലും വേള്‍ഡ് വൈഡ് പിടിച്ചുനിന്നു; ഗോട്ടിന്റെ ഇപ്പോഴത്തെ അവസ്ഥ
- ചെന്നൈ സൂപ്പർ കിംഗ്സിനെ പുകഴ്ത്തിയത് തമിഴ്നാട്ടിന് പുറത്തുള്ളവർക്ക് ദഹിച്ചില്ല, ഗോട്ട് നെഗറ്റീവ് റിവ്യൂകളുടെ കാരണം പറഞ്ഞ് വെങ്കട് പ്രഭു
- വിജയ് അണ്ണന് എന്ന സുമ്മാവാ.. ദി ഗോട്ട് ഔദ്യോഗിക കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍
ഒടിടിയില്‍ വരുന്നത് ഗോട്ടിന്റെ അണ്‍കട്ട് വേര്‍ഷന്‍, ദൈര്‍ഘ്യം 3 മണിക്കൂറും 40 മിനിറ്റും!
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പുറത്തിറങ്ങിയ വിജയ് സിനിമയാണ് വെങ്കട് പ്രഭു സംവിധാനം ചെയ്ത ഗോട്ട്. രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ സിനിമ അഭിനയം നിര്‍ത്തുമെന്ന് പ്രഖ്യാപിച്ച ശേഷം പുറത്തിറങ്ങിയ ആദ്യ വിജയ് സിനിമയായിരുന്നു ഗോട്ട്. അതിനാല്‍ തന്നെ സിനിമയ്ക്ക് മുകളിലുള്ള പ്രതീക്ഷകളും ഏറെയായിരുന്നു.
സെപ്റ്റംബര്‍ 5ന് റിലീസായ സിനിമയ്ക്ക് തമിഴകത്ത് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. എന്നാല്‍ ആദ്യ ദിനങ്ങളിലെ മികച്ച പ്രതികരണങ്ങള്‍ കഴിഞ്ഞ ശേഷം മറ്റ് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗോട്ടിന് വലിയ രീതിയിലുള്ള പ്രേക്ഷക പിന്തുണയില്ല. 3 മണിക്കൂറാണ് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമയുടെ നീളം. എന്നാല്‍ സിനിമ ഒടിടിയിലെത്തുമ്പോള്‍ 3 മണിക്കൂര്‍ 4 മിനിറ്റ് ദൈര്‍ഘ്യമുള്ള അണ്‍കട്ട് വേര്‍ഷനാകും പ്രദര്‍ശിപ്പിക്കുക എന്നതാണ് ഇപ്പോള്‍ ലഭ്യമാവുന്ന വിവരം. നെറ്റ്ഫ്ളിക്സാണ് സിനിമ സ്ട്രീം ചെയ്യുന്നത്.
അതേസമയം സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഗോട്ട് വേഴ്സസ് ഒജിയെന്ന രണ്ടാം ഭാഗത്തില്‍ വിജയ്ക്ക് പകരം അജിത് നായകനാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.