1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Shine Tom Chacko

സംസ്ഥാന അവാര്‍ഡില്‍ തിളങ്ങി ലവ്, സന്തോഷം പങ്കുവെച്ച് ഷൈന്‍ ടോം ചാക്കോ

ലവ്
രജിഷ വിജയനും ഷൈന്‍ ടോം ചാക്കോയും ഒന്നിച്ച ചിത്രമാണ് 'ലവ്'. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമ ഇത്തവണത്തെ സംസ്ഥാന അവാര്‍ഡിലും തിളങ്ങി. തങ്ങളുടെ സിനിമയ്ക്ക് പുരസ്‌കാരം ലഭിച്ച സന്തോഷത്തിലാണ് ഷൈന്‍ ടോം ചാക്കോ.
 
'കേരള സംസ്ഥാന അവാര്‍ഡ് 2020 ലെ മികച്ച വിഷ്വല്‍ ഇഫക്റ്റ് അവാര്‍ഡിനായി ലവ് തിരഞ്ഞെടുത്തിട്ടുണ്ട്. എല്ലാവര്‍ക്കും നന്ദി'- ഷൈന്‍ ടോം ചാക്കോ കുറിച്ചു.
 
സുധി കൊപ്പ, ഗോകുലന്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.സംവിധായകന്‍ ഖാലിദിന്റെ സഹോദരന്‍ ജിംഷി ഖാലിദാണ് ഛായാഗ്രാഹകന്‍.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ആദ്യത്തെ സംസ്ഥാന അവാര്‍ഡ്,പിന്നണി ഗായികയ്ക്കുളള പുരസ്‌കാരം നേടി നിത്യ മാമന്‍, അഭിമാനിക്കുന്നുവെന്ന് കൈലാസ് മേനോന്‍