കൃഷ്ണ ശങ്കറിന് ആദ്യം നാണമായിരുന്നു, 'കുടുക്ക് 2025'ലെ ലിപ്ലോക്കിനെ കുറിച്ച് ദുര്‍ഗ കൃഷണ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (12:54 IST)

കൃഷ്ണശങ്കറും ദുര്‍ഗ കൃഷണയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കുടുക്ക് 2025'. ഈയടുത്താണ് ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയത്. 'മാരന്‍ മറുകില്‍ ചേരും' എന്ന റൊമാന്റിക് ഗാനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഈ ഗാനരംഗത്തിലെ
ലിപ്ലോക്ക് രംഗം ചെയ്തതിനെ കുറിച്ച് തുറന്നു പറയുകയാണ് ദുര്‍ഗ.


'കുടുക്ക് 2025' താന്‍ രണ്ടു സിനിമകളില്‍ ലിപ്പ് ലോക്ക് ചെയ്തിട്ടുണ്ടെന്ന് ദുര്‍ഗ പറയുന്നു.കിച്ചുവിന് നാണമായിരുന്നു.നാണമുണ്ടായിരുന്ന കിച്ചു ആക്ഷന്‍ പറഞ്ഞപ്പോള്‍ വന്‍ പെര്‍ഫോമന്‍സായിരുന്നുവെന്ന് നടി പറഞ്ഞു.


ലിപ്ലോക്കിന് മുമ്പ് കിച്ചുവിന് മൊയ്സ്ചറൈസര്‍, പെര്‍ഫ്യും ഒക്കെ അടിപ്പിക്കും.ഒരു സ്മൂച്ച് ചെയ്യേണ്ടതുണ്ട് എന്നാണ് സംവിധായകന്‍ ബിലഹരി പറഞ്ഞത്. സിനിമയ്ക്ക് സ്‌ക്രിപ്റ്റ് ഉണ്ടായിരുന്നില്ല. കഥ പറഞ്ഞ് തരുമെന്നും ദുര്‍ഗ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.അള്ള് രാമചന്ദ്രന് ശേഷം സംവിധായകന്‍ ബിലഹരി രാജും കൃഷ്ണശങ്കറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ 2025ല്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :