വിജയുടെ ബീസ്റ്റിലെ ബിജിഎം, പൂജ ഹെഗ്ഡെയ്ക്കായി സ്‌പെഷ്യല്‍ വീഡിയോ പുറത്തിറക്കി സണ്‍ പിക്‌ചേഴ്‌സ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 13 ഒക്‌ടോബര്‍ 2021 (14:28 IST)

നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന 'ബീസ്റ്റ്'ല്‍ പൂജ ഹെഗ്‌ഡെയാണ് നായിക.ഇന്ന് നടിയുടെ 31-ാം ജന്മദിനമാണ്. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ തിരക്കിലാണ് താരം. ഇപ്പോഴിതാ സ്‌പെഷ്യല്‍ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ്.
അടുത്തിടെ ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നുള്ള വിജയുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ചെന്നൈയില്‍ മറ്റൊരു ഷെഡ്യൂള്‍ തുടങ്ങി എന്നാണ് കേള്‍ക്കുന്നത്.പൂജ ഹെഗ്‌ഡെ 'ബീസ്റ്റ്' ടീമില്‍ ചേരുന്നതിനായി ചെന്നൈയിലേക്ക് എത്തിയ ഫോട്ടോകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :