1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Shane Nigam facebook post

വാക്‌സീന്‍ സൗജന്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനം,അഭിനനന്ദനാര്‍ഹമാണെന്ന് നടന്‍ ഷെയ്ന്‍ നിഗം

നരേന്ദ്രമോദി
ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും വാക്‌സീന്‍ സൗജന്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനത്തിന് കൈയടിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ എത്തുന്നത്. 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സീന്‍ സൗജന്യമായി നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. പ്രധാനമന്ത്രിയുടെ തീരുമാനത്തിന് അഭിവാദ്യങ്ങള്‍ എന്നാണ് നടന്‍ ഷെയ്ന്‍ നിഗം കുറിച്ചത്.മോഡിയുടെ പ്രഖ്യാപനത്തെ സഹര്‍ഷം സ്വാഗതം ചെയ്യുന്നുവെന്നാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ എന്‍ എം ബാദുഷ പറഞ്ഞത്.
 
'ഇന്ത്യയിലെ മുഴുവന്‍ പൗരന്മാര്‍ക്കും വാക്‌സിന്‍ സൗജന്യമാക്കിയ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ തീരുമാനത്തിന് അഭിവാദ്യങ്ങള്‍'-ഷെയ്ന്‍ നിഗം കുറിച്ചു.പല വിമര്‍ശനങ്ങളും, പല പാളിച്ചകളും ഉണ്ടാകാം , എന്തിരുന്നാലും തീരുമാനം എടുത്തു എന്നത് അഭിനനന്ദനാര്‍ഹമാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
 
'ജൂണ്‍ 21 മുതല്‍ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇന്നത്തെ പ്രഖ്യാപനത്തെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു.ഹൃദയപൂര്‍വം നന്ദി പ്രധാനമന്ത്രിജി'-എന്‍ എം ബാദുഷ കുറിച്ചു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഗീതു മോഹന്‍ദാസിന് പിറന്നാള്‍ ആശംസകളുമായി നിവിന്‍ പോളിയും മഞ്ജുവാര്യരും