ശ്രീനു എസ്|
Last Modified ചൊവ്വ, 27 ഏപ്രില്‍ 2021 (07:32 IST)
കൊവിഡ് പ്രതിരോധത്തിന് ഇന്ത്യക്ക് ഐക്യദാര്‍ഢ്യവുമായി അമേരിക്ക. ഇതുസംബന്ധിച്ച് ഇന്നലെ രാത്രി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫോണില്‍ ചര്‍ച്ച നടത്തി. പ്രധാനമന്ത്രിതന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കൊവിഷീല്‍ഡ് വാക്‌സിന്റെ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്.
മഹാമാരിയുടെ ആദ്യസമയത്ത് അമേരിക്ക ബുദ്ധിമുട്ടിലായപ്പോള്‍ ഇന്ത്യ സഹായം എത്തിച്ചതായും അതുപോലെ ഇന്ത്യക്ക് ആവശ്യമുള്ള സമയത്ത് സഹായം നല്‍കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധരാണെന്ന് ജോ ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചു.