അനുബന്ധ വാര്‍ത്തകള്‍
- വേദന സഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ സിസേറിയന്‍ ചെയ്യാമെന്ന് ഡോക്ടര്‍; ഐശ്വര്യ റായ് സമ്മതിച്ചില്ല
- മികച്ച നടന്‍ ഫഹദോ ബിജു മേനോനോ? സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ
- ഫോണ്‍ ബില്‍ വന്നപ്പോള്‍ വീട്ടുകാര്‍ ഞെട്ടി, പ്രണയം വീട്ടില്‍ പിടിക്കുന്നത് ഇങ്ങനെ; ഒടുവില്‍ ഒളിച്ചോടി വിവാഹം
- ജയിലില്‍ കിടക്കുന്ന ആര്യന്‍ ഖാന്‍ 4,500 രൂപ മണിഓര്‍ഡര്‍ അയച്ച് ഷാരൂഖ് ഖാന്‍; ജയിലില്‍ ആര്യന്റെ നമ്പര്‍ N 959
- മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ രാജന് പി.ദേവിനെ കൊണ്ട് ഊതിപ്പിച്ചു നോക്കുന്ന മമ്മൂട്ടി; കുടിച്ചിട്ടുണ്ടെന്ന് അറിഞ്ഞാല്‍ മുഖംനോക്കാതെ ചീത്തവിളി
മോഹന്‍ലാലിന്റെ ശബ്ദം ഇടയ്ക്ക് കയറി വരും; തനിക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടതിനെ കുറിച്ച് നടന്‍ ഷാജു
മിമിക്രിയിലൂടെ അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെട്ട നടനാണ് ഷാജു. മോഹന്‍ലാലിന്റെ ശബ്ദത്തോടുള്ള സാമ്യം തനിക്ക് സിനിമയില്‍ അവസരം നഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് ഷാജു പറയുന്നു. അമൃത ടിവിയിലെ 'പറയാം നേടാം' എന്ന പരിപാടിയിലാണ് ഷാജു ഇക്കാര്യം തുറന്നുപറഞ്ഞത്.
ലാലേട്ടന്റെ ശബ്ദം ഇടയ്ക്ക് കയറി വരാറുണ്ടെന്നും അങ്ങനെ പല വേഷങ്ങളും തനിക്ക് കൈവിട്ട് പോയിട്ടുണ്ടെന്നാണ് ഷാജു പറയുന്നത്. 'സംസാരിക്കുമ്പോള്‍ മനഃപൂര്‍വ്വം അല്ലാതെ തന്നെ അദ്ദേഹത്തിന്റെ ശബ്ദം വന്നു പോകുമായിരുന്നു. ഇപ്പോള്‍ കുറെയൊക്കെ മാറി വരുന്നുണ്ട്. ഇപ്പോള്‍ ഇമിറ്റേറ്റ് ചെയ്താല്‍ ശബ്ദം കൃത്യമായി വരാറില്ല. പണ്ടൊക്കെ സ്റ്റേജുകളില്‍ ഭയങ്കര ഹരമായിരുന്ന സമയത്തും വരുമാന മാര്‍ഗ്ഗം ആയതുകൊണ്ടും ആണ് അദ്ദേഹത്തെ അനുകരിച്ചിരുന്നത്. അല്ലാതെ സിനിമയ്ക്ക് അത് ആവശ്യമില്ല. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ മിമിക്രി കാണിക്കുന്നത്,' ഷാജു പറഞ്ഞു.