ഫോണ്‍ ബില്‍ വന്നപ്പോള്‍ വീട്ടുകാര്‍ ഞെട്ടി, പ്രണയം വീട്ടില്‍ പിടിക്കുന്നത് ഇങ്ങനെ; ഒടുവില്‍ ഒളിച്ചോടി വിവാഹം

രേണുക വേണു| Last Modified വെള്ളി, 15 ഒക്‌ടോബര്‍ 2021 (15:13 IST)

മലയാളികള്‍ക്ക് സിനിമയിലൂടെയും സീരിയലുകളിലൂടെയും സുപരിചിതരാണ് അഭിനേതാക്കളായ ഷാജുവും ചാന്ദിനിയും. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് ഇരുവരും വിവാഹിതരാകുന്നത്. വീട്ടുകാരുടെ എതിര്‍പ്പുകള്‍ മറികടന്ന് ഒളിച്ചോടിയാണ് താരങ്ങളുടെ വിവാഹം. തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും അമൃത ടിവിയിലെ 'പറയാം നേടാം' എന്ന പരിപാടിയില്‍ ഇരുവരും മനസ് തുറന്നു.

'കോട്ടപ്പുറത്തെ കൂട്ടുകുടുംബം' എന്ന സിനിമയുടെ സെറ്റില്‍വച്ചാണ് ഷാജുവും ചാന്ദിനിയും പരസ്പരം കാണുന്നതും പരിചയപ്പെടുന്നതും. പിന്നീട് നിരവധി സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചു. ആദ്യം അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് അത് പ്രണയമായി. വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ചാന്ദിനി ഷാജുവിനെ ഫോണ്‍ വിളിക്കാന്‍ തുടങ്ങി. ആ ഫോണ്‍ വിളികള്‍ മണിക്കൂറുകള്‍ നീണ്ടു. അങ്ങനെ ഒരു ദിവസം വീട്ടിലെ ഫോണ്‍ ബില്ല് വന്നതോടെയാണ് ചാന്ദിനിയുടെ മാതാപിതാക്കള്‍ കാര്യം അറിയുന്നത്. മിമിക്രി കലാകാരന്‍ കൂടിയായ ഷാജുവുമായുള്ള മകളുടെ പ്രണയത്തെ അവര്‍ എതിര്‍ത്തു. മിമിക്രികാര്‍ക്ക് പെണ്ണ് കൊടുക്കാത്ത കാലമായിരുന്നു അതെന്നും ഒടുവില്‍ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നെന്നും ഇരുവരും പറയുന്നു. ഒരു പ്ലാനുമില്ലാതെ പെട്ടെന്നായിരുന്നു വിവാഹം കഴിച്ചതെന്നാണ് ചാന്ദിനി പറയുന്നത്.

രജിസ്റ്റര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞതിന് പിന്നാലെ തന്നെ വീട്ടുകാരുടെ എല്ലാ പ്രശ്‌നങ്ങളും മാറി. തൊട്ട് അടുത്ത ദിവസം എല്ലാം പഴയത് പോലെ ആവുകയായിരുന്നു. എന്റെ അച്ഛനും അമ്മയും വന്നു. ഇരുവീട്ടുകാരും സംസാരിച്ച് ഒരു പാര്‍ട്ടി ആവുകയായിരുന്നു. തങ്ങള്‍ എന്തിനാണ് ഇന്നലെ ഓടിയെ എന്ന് ചിന്തിച്ചു പോയെന്നും ചാന്ദിനി ചിരിച്ചുകൊണ്ട് പറഞ്ഞു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :