രേണുക വേണു|
Last Modified വെള്ളി, 15 ഒക്‌ടോബര്‍ 2021 (15:38 IST)
സംസ്ഥന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ. ശനിയാഴ്ച വൈകിട്ട് മൂന്നിനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. സുഹാസിനി മണിരത്‌നം അധ്യക്ഷയായ ജൂറിക്ക് മുന്നില്‍ 80 സിനിമകളാണ് അവാര്‍ഡിന് അപേക്ഷിച്ചത്. ഇതില്‍ 30 ചിത്രങ്ങളാണ് പുരസ്‌കാരത്തിനായി അന്തിമ പട്ടികയിലുള്ളതെന്നാണ് വിവരം.
മികച്ച നടനുള്ള പുരസ്‌കാരത്തിനായി വാശിയേറിയ പോരാട്ടമാണ് നടന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബിജു മേനോനും ഫഹദ് ഫാസിലുമാണ് ഇതില്‍ പ്രമുഖര്‍. പൃഥ്വിരാജ്, ജയസൂര്യ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ് എന്നിവരും സാധ്യതാ പട്ടികയിലുണ്ട്.
ശോഭന, അന്ന ബെൻ, നിമിഷ സജയൻ, പാർവതി തിരുവോത്ത്, സംയുക്ത മേനോൻ തുടങ്ങിയവരാണ് മികച്ച നടിക്കുള്ള പുരസ്കാര പട്ടികയിൽ മുന്നിലുള്ളത്.