അനുബന്ധ വാര്‍ത്തകള്‍
- 'ബറോസ്' വലിയൊരു സിനിമയായിട്ടെ ഞാന്‍ ഇറക്കുള്ളൂ: മോഹന്‍ലാല്‍
- ബിഗ് ബോസ് ഹൗസില്‍ 'ട്വല്‍ത്ത് മാന്‍' സിനിമാപ്രദര്‍ശനം
- മോഹന്‍ലാല്‍ അന്ധനാണോ? സംശയമുണര്‍ത്തി 'എലോണ്‍' ടീസര്‍ (വീഡിയോ)
- 'ആ കരുതലും സ്നേഹവും അടുത്തറിയാന്‍ പറ്റി'; ട്വല്‍ത്ത് മാന്‍ തിരക്കഥാകൃത്ത് കെ.ആര്‍ കൃഷ്ണകുമാര്‍
- രാജാവിന്റെ മകനില്‍ അഭിനയിക്കാന്‍ എത്തുമ്പോള്‍ മോഹന്ലാലിനേക്കാള് താരമൂല്യം അംബികയ്ക്ക്; മോഹന്‍ലാല്‍ ചെയ്തത് മമ്മൂട്ടി ഉപേക്ഷിച്ച കഥാപാത്രം !
ആന്റണി പെരുമ്പാവൂര്‍ ഒരു ബിസിനസ് മാന്‍ ആയി വളരുന്നത് ഞാന്‍ കണ്ടു:ഷാജി കൈലാസ്
ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് എലോണ്‍. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നരസിംഹം എന്ന ചിത്രത്തിലൂടെയാണ് ആന്റണി പെരുമ്പാവൂര്‍ സിനിമ നിര്‍മ്മാണ മേഖലയിലേക്ക് എത്തുന്നത്. ഈ ചിത്രം സംവിധാനം ചെയ്തത് ഷാജി കൈലാസ് ആണ്. ഇപ്പോഴിതാ തന്റെ സുഹൃത്ത് കൂടിയായ ആന്റണിക്ക് പിറന്നാളാശംസകള്‍ സംവിധായകന്‍ നേര്‍ന്നു.
'എന്റെ പ്രിയ സഹോദരന്, സുഹൃത്തിന്... ജന്മദിനാശംസകള്‍... നിങ്ങള്‍ ഇന്നത്തെ അത്ഭുതകരമായ ബിസിനസ്സ് മാന്‍ ആയി വളരുന്നത് ഞാന്‍ കണ്ടു. ഓരോ വര്‍ഷം കഴിയുന്തോറും നിങ്ങള്‍ കൂടുതല്‍ പൂവണിയുന്നത് തുടരുന്നു... നിങ്ങളുടെ പ്രത്യേക ദിവസം ജീവിതത്തില്‍ നിങ്ങള്‍ അര്‍ഹിക്കുന്ന എല്ലാ സന്തോഷവും നിങ്ങള്‍ക്ക് നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'- ഷാജി കൈലാസ് കുറിച്ചു.