കെ ആര്‍ അനൂപ്|
Last Modified ശനി, 21 മെയ് 2022 (14:44 IST)
താന്‍ സിനിമയില്‍ എത്തുന്നതിന് തന്നെ കാരണമായത് ജിത്തുജോസഫ് ആണെന്ന് തിരക്കഥാകൃത്ത് കെ. ആര്‍ കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. അദ്ദേഹം ആദ്യമായി എഴുതിയ തിരക്കഥയാണ് ട്വല്‍ത്ത് മാന്‍ എന്ന സിനിമയായത്. പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാലിനെ കുറിച്ച് പറയുകയാണ് കൃഷ്ണകുമാര്‍.
'ചേര്‍ന്ന് നില്‍ക്കാന്‍ പറ്റിയത് വലിയ ഭാഗ്യം. ലാലേട്ടന്റെ എഴുത്തുകാരനായത് അതിലേറെ ഭാഗ്യം. ആ കരുതലും സ്‌നേഹവും അടുത്തറിയാനും പറ്റി. ജന്മദിനാശംസകള്‍ ലാലേട്ടാ.'- കെ ആര്‍ കൃഷ്ണകുമാര്‍ കുറിച്ചു.
ആസിഫ് അലിയുടെ 'കൂമന്‍' എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയതും കെ. ആര്‍ കൃഷ്ണകുമാര്‍ തന്നെയാണ്. ജിത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.