ആരായാലും ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇഷ്ടപ്പെട്ടില്ല എന്നു പറയും, അതിനൊരു മടിയുമില്ല; നിവിന്‍ പോളിയെ കുറിച്ച് ആസിഫ് അലി

രേണുക വേണു| Last Modified ബുധന്‍, 25 മെയ് 2022 (13:02 IST)

യുവതാരങ്ങളില്‍ തന്നെ സ്വാധീനിച്ച അഭിനേതാക്കളെ കുറിച്ച് നടന്‍ ആസിഫ് അലി. ഇഷ്ടപ്പെടാത്ത കഥയ്ക്ക് നിവിന്‍ പോളി നോ പറയുന്ന രീതി തന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ടെന്ന് ആസിഫ് പറഞ്ഞു. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ്.

നിവിന്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നത് സ്വാധീനിച്ചിട്ടുണ്ട്. നിവിന്‍ നോ പറയുന്നത് ഭയങ്കര കാര്യമാണ്. നിവിന്‍ കഥ കേട്ടിട്ട് ഒരു മടിയുമില്ലാതെ നോ പറയും. കഥ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇഷ്ടപ്പെട്ടില്ല എന്ന് തന്നെ പറയും. അത് ആരായാലും അവന്‍ പറയും. അത് ഭയങ്കരമായി എന്നെ സ്വാധീനിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ നിവിന്‍ ഒട്ടും ഡിപ്ലോമാറ്റിക്ക് അല്ലെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :