അനുബന്ധ വാര്‍ത്തകള്‍
- ഷാഫി പറമ്പില്‍ തോല്‍വിയിലേക്ക്; കോണ്‍ഗ്രസിന് ഞെട്ടല്‍
- 'ആരിഫും കൂടി ഒന്ന് തോറ്റിരുന്നെങ്കില്‍..,' വോട്ടെണ്ണല്‍ ദിവസം ഇന്നസെന്റ് മനസില്‍ വിചാരിച്ചത്
- കൊല്ലത്ത് മുകേഷ് വീണ്ടും താരമാകും, കുണ്ടറയില്‍ അട്ടിമറി; ഏഷ്യാനെറ്റ് ന്യൂസ് പോസ്റ്റ് പോള്‍ സര്‍വെ ഫലം
- കൊവിഡ്: മഹാരാഷ്ട്രക്ക് അംബാനി 100ടണ്‍ ഓക്സിജന്‍ സൗജന്യമായി നല്‍കും
- സമ്പന്നരിൽ ഒന്നാമൻ മുകേഷ് അംബാനി
മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലീം കുമാറിനും പിഷാരടിക്കും ധര്‍മ്മജനും ജഗദീഷിനുമൊക്കെ ഇഷ്ടപ്പെടുന്ന പ്രസ്ഥാനത്തിനുവേണ്ടി വേണ്ടി മത്സരിക്കാനോ പ്രചരണത്തിന് ഇറങ്ങാനോ ഉള്ള സ്വാതന്ത്ര്യം ഉണ്ട് :ഷാഫി പറമ്പില്‍
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ഷാഫി പറമ്പിലിന് വിജയിക്കാനായത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒപ്പം നിന്ന രമേശ് പിഷാരടിയ്ക്ക് പ്രത്യേകം നന്ദി അറിയിച്ചിരിക്കുകയാണ് ഷാഫി.അവരവര്‍ക്കിഷ്ടപെടുന്ന പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലീം കുമാറിനും പിഷാരടിക്കും ധര്‍മ്മജനും ജഗദീഷിനുമൊക്കെയുണ്ടെന്നും എംഎല്‍എ പറഞ്ഞു.
ഷാഫി പറമ്പിലിന്റെ വാക്കുകളിലേക്ക്
'നന്ദി പിഷാരടി,ആര്‍ജ്ജവത്തോടെ ഒപ്പം നിന്നതിന്. നിര്‍ണ്ണായകമായ ഒരു വിജയത്തിന് സാന്നിദ്ധ്യം കൊണ്ട് കരുത്ത് പകര്‍ന്നതിന്. അവരവര്‍ക്കിഷ്ടപെടുന്ന പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലീം കുമാറിനും പിഷാരടിക്കും ധര്‍മ്മജനും ജഗദീഷിനുമൊക്കെയുണ്ട്'- ഷാഫി പറമ്പില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.