ഷാഫി പറമ്പില്‍ തോല്‍വിയിലേക്ക്; കോണ്‍ഗ്രസിന് ഞെട്ടല്‍

നെല്‍വിന്‍ വില്‍സണ്‍| Last Modified ഞായര്‍, 2 മെയ് 2021 (12:43 IST)

പിണറായി സര്‍ക്കാരിനെതിരെ ശക്തമായ പോരാട്ടം നടത്തിയ പ്രതിപക്ഷ നേതാക്കളില്‍ ഒരാളാണ് ഷാഫി പറമ്പില്‍. കോണ്‍ഗ്രസിലെ കരുത്തനായ യുവ പോരാളി. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായി അടുത്ത ബന്ധമുണ്ട് ഷാഫിക്ക്. പാലക്കാട് ഇത്തവണയും ജയം ആവര്‍ത്തിക്കുമെന്ന് തന്നെയാണ് ഷാഫിയും കോണ്‍ഗ്രസും ഉറപ്പിച്ച് പറഞ്ഞിരുന്നത്. എന്നാല്‍, ബിജെപി സ്ഥാനാര്‍ഥി ഇ.ശ്രീധരന്റെ അപ്രതീക്ഷിത തേരോട്ടത്തില്‍ ഷാഫിക്ക് അടിതെറ്റി. ഇ.ശ്രീധരന്‍ പാലക്കാട് വിജയം ഉറപ്പിച്ചു. ലീഡ് 6,000 കടന്നു. ബിജെപി ശക്തി കേന്ദ്രങ്ങളിലാണ് ഇപ്പോള്‍ വോട്ടെണ്ണുന്നത്. ഷാഫി പറമ്പിലിന് ജയം അസാധ്യമാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :