'ഒരുപാട് പേര്‍ക്ക് നിങ്ങള്‍ പ്രചോദനമാകട്ടെ'; മുഖ്യമന്ത്രിയെ അഭിനന്ദിച്ച് പ്രകാശ് രാജ്

കെ ആര്‍ അനൂപ്| Last Modified ശനി, 8 മെയ് 2021 (12:37 IST)

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്നു മുതല്‍ മെയ് 16 വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. വീണ്ടുമൊരു അടച്ചിടല്‍ കാലം കൂടി വരുമ്പോള്‍ ആരും പട്ടിണി കിടക്കേണ്ട അവസ്ഥ വരില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. പിണറായി വിജയന്റെ ഈ നിലപാടിനെ പ്രശംസിച്ച് നടന്‍ പ്രകാശ് രാജ് രംഗത്ത്.

'ഉത്തരവാദിത്തമുള്ള ഭരണം. ഒരുപാട് പേര്‍ക്ക് നിങ്ങള്‍ പ്രചോദനമാകട്ടെ'- എന്ന് പ്രകാശ് രാജ് കുറിച്ചു. മുഖ്യമന്ത്രിയുടെ ട്വീറ്റും ഇതിനൊപ്പം അദ്ദേഹം ഷെയര്‍ ചെയ്തു.

'ലോക്ക്ഡൗണ്‍ സമയത്ത് ആരും പട്ടിണി കിടക്കില്ല. അടുത്ത ആഴ്ച മുതല്‍ എല്ലാ കുടുംബങ്ങള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും സൗജന്യ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യും. ജനകീയ ഹോട്ടലുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഭക്ഷണം എത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനം ആരംഭിക്കും'- മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :