അനുബന്ധ വാര്‍ത്തകള്‍
- ഉണ്ണിമുകുന്ദന്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം,'ഷഫീക്കിന്റെ സന്തോഷം' റൊമാന്റിക് കോമഡി സിനിമ !
- കല്ല്യാണ വീട്ടിലെ തൂണും ചാരി നില്ക്കുന്ന ഈ പയ്യനെ മനസ്സിലായോ? മലയാളത്തിലെ സൂപ്പര്‍താരം
- ഉണ്ണിമുകുന്ദന്റെ തെലുങ്ക് ചിത്രം, ബുദ്ധിമുട്ടുള്ള സ്റ്റണ്ട് ചെയ്ത് സാമന്ത, 'യശോദ' ത്രില്ലര്‍ സിനിമ !
- 10 വര്‍ഷം മുമ്പ് ഒരു സിനിമയും ഉണ്ണി അഭിനയിച്ചിട്ടില്ല,ഇന്നലെ വീട്ടില്‍ എത്തിയത് മലയാളത്തിലെ വലിയൊരു സ്റ്റാര്‍ ആയിട്ടാണ്: വിനോദ് ഗുരുവായൂര്‍
- 'സിനിമയെ പുതിയ വീക്ഷണകോണില്‍ കാണുക',സംവിധായകന് ജയരാജിനൊപ്പമുളള ചിത്രത്തെക്കുറിച്ച് ഉണ്ണി മുകുന്ദന്‍
രണ്ടാമതും സിനിമ നിര്‍മ്മാതാവായി ഉണ്ണി മുകുന്ദന്‍,'ഷഫീക്കിന്റെ സന്തോഷം' ചിത്രീകരണം ഇന്നുമുതല്‍
മേപ്പടിയാന്റെ വിജയം ഉണ്ണിമുകുന്ദനെ വളരെ പെട്ടെന്ന് തന്നെ രണ്ടാമതും ചിത്രം നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചു.ഷഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിന് ഇന്നുമുതല്‍ തുടക്കമാകും. പൂജ ചടങ്ങുകളോടെ ചിത്രീകരണം ആരംഭിക്കും.
ഇതൊരു റൊമാന്റിക് കോമഡിയാണ്, ഒരു ഫാമിലി എന്റര്‍ടെയ്നര്‍ ആണെന്ന് ഉണ്ണിമുകുന്ദന്‍ വെളിപ്പെടുത്തി. യുഎംഎഫിന്റെ രണ്ടാമത്തെ ചിത്രത്തിന്റെ രചനയും സംവിധാനവും നവാഗതനായ അനൂപ് ആണ് നിര്‍വഹിക്കുന്നത്.
സിനിമയിലെ മറ്റു താരങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ചിത്രത്തില്‍ 2 നായികമാര്‍ ഉണ്ടെന്ന് കേള്‍ക്കുന്നു.എല്‍ദോ ഐസക്ക് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.നൗഫല്‍ അബ്ദുള്ളയാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്.ഷാന്‍ റഹ്മാന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.