'സിനിമയെ പുതിയ വീക്ഷണകോണില്‍ കാണുക',സംവിധായകന്‍ ജയരാജിനൊപ്പമുളള ചിത്രത്തെക്കുറിച്ച് ഉണ്ണി മുകുന്ദന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 16 മാര്‍ച്ച് 2022 (10:15 IST)

സംവിധായകന്‍ ജയരാജിനൊപ്പം ഉണ്ണി മുകുന്ദന്‍ രണ്ടാമതും കൈകോര്‍ക്കുന്നു. തനിക്ക് ഈ സിനിമ ഒരു സാക്ഷാത്കാരമാണെന്ന് നടന്‍ നേരത്തെ പറഞ്ഞിരുന്നു. എം.ടി.യുടെ എട്ട് കഥകളുടെ ആന്തോളജിയില്‍ ഒന്ന് ജയരാജ് സംവിധാനം ചെയ്യുന്നുണ്ട്. ചിത്രത്തില്‍ ഉണ്ണിമുകുന്ദനാണ് നായകന്‍. ചിത്രീകരണം പൂര്‍ത്തിയായ വിവരം നടന്‍ തന്നെയാണ് അറിയിച്ചത്.

'ജയരാജ് സാറിനൊപ്പമുള്ള എന്റെ രണ്ടാമത്തെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി. സിനിമയെ പുതിയ വീക്ഷണകോണില്‍ കാണുക! എന്റെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളുടെ കൂടെ പ്രവര്‍ത്തിക്കാന്‍ എളുപ്പമാണ്. ഞങ്ങളുടെ അടുത്ത ഷൂട്ടിംഗ് ആരംഭിക്കുന്നത് വരെ കാത്തിരിക്കാനാവില്ല'-ഉണ്ണിമുകുന്ദന്‍ കുറിച്ചു.
വാസുദേവന്‍നായരുടെ കഥകള്‍ ചേര്‍ത്ത് നെറ്റ്ഫ്‌ളിക്‌സ് ആണ് ചിത്രം ഒരുക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :