കല്ല്യാണ വീട്ടിലെ തൂണും ചാരി നില്‍ക്കുന്ന ഈ പയ്യനെ മനസ്സിലായോ? മലയാളത്തിലെ സൂപ്പര്‍താരം

രേണുക വേണു| Last Modified വെള്ളി, 8 ഏപ്രില്‍ 2022 (08:51 IST)

സിനിമാ താരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുക പതിവാണ്. പലരുടേയും കുട്ടിക്കാല ചിത്രങ്ങള്‍ കാണുമ്പോള്‍ ഇത് അവര്‍ തന്നെയാണോ എന്ന് സംശയം തോന്നും. അങ്ങനെയൊരു താരത്തിന്റെ കുട്ടിക്കാല ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

നടന്‍ ഉണ്ണി മുകുന്ദന്റെ കുട്ടിക്കാല ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. കല്ല്യാണ വീട്ടില്‍ തൂണും ചാരി നില്‍ക്കുന്ന ഉണ്ണി മുകുന്ദനെയാണ് ചിത്രത്തില്‍ കാണുന്നത്. വളരെ ഗൗരഭാവത്തിലാണ് താരം നില്‍ക്കുന്നത്.

ഉണ്ണി തന്നെയാണ് ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ' ജീവിതം ലളിതമായിരുന്നപ്പോള്‍, ഞാന്‍ ആഗ്രഹിച്ചത് ചുവന്ന അടിവസ്ത്രം ധരിച്ച് ഉയരത്തില്‍ പറക്കുക എന്നതായിരുന്നു. ചില സ്വപ്‌നങ്ങള്‍ നടക്കില്ല,' ഉണ്ണി മുകുന്ദന്‍ കുറിച്ചു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :