10 വര്‍ഷം മുമ്പ് ഒരു സിനിമയും ഉണ്ണി അഭിനയിച്ചിട്ടില്ല,ഇന്നലെ വീട്ടില്‍ എത്തിയത് മലയാളത്തിലെ വലിയൊരു സ്റ്റാര്‍ ആയിട്ടാണ്: വിനോദ് ഗുരുവായൂര്‍

കെ ആര്‍ അനൂപ്| Last Updated: ശനി, 19 മാര്‍ച്ച് 2022 (14:58 IST)
സംവിധായകന്‍ വിനോദ് ഗുരുവായൂരിന്റെ വീട്ടിലെത്തി ഉണ്ണിമുകുന്ദന്‍. പത്തു വര്‍ഷം കൊണ്ട് മലയാള സിനിമയില്‍ തന്റെതായ ഒരു ഇടം കണ്ടെത്താനായ ഉണ്ണിയുടെ വിജയത്തില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
 
'പത്തു വര്‍ഷം മുന്‍പ് ഉണ്ണി വീട്ടില്‍ വന്നപ്പോള്‍ ഒരു സിനിമയും ഉണ്ണി അഭിനയിച്ചിട്ടില്ല. എന്നാല്‍ ഇന്നലെ വീട്ടില്‍ വന്നപ്പോള്‍ മലയാളത്തിലെ, വലിയൊരു സ്റ്റാര്‍ ആയിട്ടാണ് ബ്രദര്‍ ന്റെ വരവ്. ഇന്ന് ഉണ്ണി മുകുന്ദന്‍ ഫാമിലി യുടെ നടനാണ്. മേപ്പടിയനെ കാണാന്‍ എന്റെ നാട്ടിലെ ഫാമിലികള്‍ ഒരുപാടു എത്തിയപ്പോള്‍ സന്തോഷത്തോടെ അവരോടൊപ്പം ഫോട്ടോകള്‍ക്ക് പോസ് ചെയ്യുമ്പോള്‍.. അവരുടെ മനസ്സിലും ഉണ്ണി ഇടം നേടിയിരിക്കുന്നു.എന്റെ ബ്രദറിന്റ വിജയത്തില്‍ ഒരുപാടു സന്തോഷം '-വിനോദ് ഗുരുവായൂര്‍ കുറിച്ചു.
 
 
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :