ദൃശ്യം 2വിന്റെ വിജയകാരണം മോദിയുടെ ഡിജിറ്റൽ ഇന്ത്യ: സന്ദീപ് വാര്യർ

അഭിറാം മനോഹർ| Last Modified ശനി, 20 ഫെബ്രുവരി 2021 (12:55 IST)
മോഹൻലാൽ ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 2വിന്റെ വിജയത്തിന് പിന്നിൽ മോദിയുടെ ഡിജിറ്റൽ ഇന്ത്യയെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ. ഡിജിറ്റൽ ട്രാൻസാക്ഷനിൽ വർധവുണ്ടായിരുന്നില്ലെങ്കിൽ ഒടിടി റിലീസ് ഇത്രയും ജനകീയമാകുമായിരുന്നില്ല. ഫേസ്‌‌ബുക്കിൽ കുറിച്ചു.

ഡിജിറ്റല്‍ ബാങ്കിംഗ് ട്രാന്‍സാക്ഷനിലെ വര്‍ദ്ധനവുണ്ടായിരുന്നില്ലെങ്കില്‍ ഒ.ടി.ടി റിലീസിംഗ് ജനകീയവും വിജയവുമാകുമായിരുന്നില്ല.ഒ.ടി.ടി പ്ലാറ്റ് ഫോം വഴി റിലീസിംഗിന് ഇനി കൂടുതല്‍ സിനിമകളെത്തും . ഡിജിറ്റല്‍ ഇന്ത്യക്ക് നന്ദി.

2016ലെ ഡിമോണിറ്റൈസേഷന്‍ കോവിഡ് മഹാമാരിയുടെ കാലത്തും ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ സജീവമാക്കി നിര്‍ത്താന്‍ സഹായിച്ചതിന്റെ നേര്‍സാക്ഷ്യമാണ് ദൃശ്യം 2 ഒ.ടി.ടി റിലീസിങ്ങെന്നും സന്ദീപ് വാര്യർ പറയുന്നുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :