'ദൃശ്യം 2' തിയേറ്ററില്‍ എത്താതിരുന്നത് എന്തുകൊണ്ട് ? പ്രതികരണവുമായി ജിത്തു ജോസഫ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 19 ഫെബ്രുവരി 2021 (09:03 IST)

ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്ത ദൃശ്യം 2ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ ഭാഗത്തേക്കാള്‍ മികച്ചതായിരുന്നു ഇതെന്ന അഭിപ്രായങ്ങളും പുറത്തുവരുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ മികച്ച ഒരു ചിത്രം പ്രേക്ഷകര്‍ക്കായി ഒരുക്കിയ സന്തോഷത്തിലാണ് ജിത്തു ജോസഫും അണിയറപ്രവര്‍ത്തകരും. എന്നാല്‍ ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാതെ പോയതിനുള്ള കാരണത്തെക്കുറിച്ച് തുറന്നുപറയുകയാണ് സംവിധായകന്‍.

തിയേറ്ററില്‍ ആയിരുന്നെങ്കില്‍ ദൃശ്യം 2 രണ്ടാഴ്ചയോളം നിറഞ്ഞ് ഓടും. നിലവിലെ സാഹചര്യം കൊണ്ടാണ് സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ പറ്റാതെ പോയതെന്ന് ജിത്തു ജോസഫ് പറഞ്ഞു. ഫാമിലികള്‍ തീയേറ്ററുകളിലേക്ക് എത്തുവാന്‍ മടി കാണിക്കുമെന്ന് ഫീഡ്ബാക്ക് ലഭിച്ചതിനെത്തുടര്‍ന്നാണ് ഞങ്ങള്‍ ഒ.ടി.ടി റിലീസ് ചെയ്യാനുള്ള തീരുമാനമെടുത്തത്. മാത്രമല്ല ദൃശ്യം 2-ന് മികച്ച അഭിപ്രായങ്ങള്‍ ലഭിക്കുന്നതിനുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :