ദൃശ്യം 2 ക്ലൈമാക്‍സ് - തുറന്നുപറഞ്ഞ് ജീത്തു ജോസഫ് !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 9 ഫെബ്രുവരി 2021 (14:07 IST)
ജിത്തു ജോസഫ് - കൂട്ടുകെട്ടിൽ വീണ്ടും ഒരു സിനിമ എത്തുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകൾ വലുതാണ്. ഈ വർഷം ആദ്യ ദിനം തന്നെ ടീസറും ഒടിടി റിലീസും പ്രഖ്യാപിച്ച് ടീം ആരാധകരെ ഞെട്ടിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറും ശ്രദ്ധനേടി. റിലീസിനൊരുങ്ങിയിരിക്കുന്ന ചിത്രം ദൃശ്യം ആദ്യഭാഗം പോലെയുള്ള ത്രില്ല് ലഭിക്കുമോ എന്ന ചോദ്യം പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ഉയരുന്നുണ്ട്. ഇപ്പോളിതാ ചിത്രത്തെക്കുറിച്ചും ക്ലൈമാക്സിനെ കുറിച്ചും ചെറിയ സൂചന നൽകിയിരിക്കുകയാണ് സംവിധായകൻ.

ആദ്യ ഭാഗം പോലെ അല്ലെന്നും ക്രൈം കഴിഞ്ഞ ശേഷമുള്ള അവരുടെ ജീവിതവും ഒക്കെ ആണെന്നും ദൃശ്യം 2 ജിത്തു ജോസഫ് പറഞ്ഞു. ബോറടിപ്പിക്കുന്ന സിനിമ അല്ലെന്നും എല്ലാ ചേരുവകളും ചിത്രത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അവസാനം ത്രില്ലര്‍ മൂഡില്‍ കൊണ്ടുചെന്ന് നിര്‍ത്തുന്ന ചിത്രം അല്ല ഇത്. മറിച്ച് ഇമോഷണൽ എൻഡിങ് ആയിരിക്കും ദൃശ്യം 2ന് ഉണ്ടാവുക എന്നും അദ്ദേഹം പറയുന്നു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ മനസ്സുതുറന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :