ദൃശ്യം 2 റിലീസ് എന്ന് ? ട്രെയിലര്‍ ഈ മാസം 8ന്

ജോര്‍ജി സാം| Last Modified വെള്ളി, 5 ഫെബ്രുവരി 2021 (23:29 IST)
ട്രെയിലര്‍ ഫെബ്രുവരി 8 ന് പുറത്തിറങ്ങുമെന്ന് മോഹൻലാൽ അറിയിച്ചു. പോസ്റ്റ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ എല്ലാം പൂർത്തിയാക്കിയതായി കഴിഞ്ഞ ദിവസം സംവിധായകൻ ജീത്തു ജോസഫ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. ഫെബ്രുവരി 15 ന് ചിത്രം പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ എങ്കിലും നിർമ്മാതാക്കൾ ഇത് സ്ഥിരീകരിച്ചിട്ടില്ല. ട്രെയിലർ റിലീസിനൊപ്പം ഔദ്യോഗിക പ്രഖ്യാപനവും പ്രതീക്ഷിക്കുന്നു.

2013ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്ററായ ദൃശ്യത്തിന്‍റെ തുടർച്ചയാണ് ‘ദൃശ്യം 2’. കഥ വീണ്ടും ജോർജ്ജ്കുട്ടിയേയും കുടുംബത്തേയും ചുറ്റിപ്പറ്റിയാണ്. ജീത്തു ജോസഫിന്റെ അഭിപ്രായത്തിൽ, ഈ രണ്ടാം ഭാഗം കൂടുതൽ തീവ്രവും വൈകാരികയാര്‍ന്നതുമായ ഡ്രാമയായിരിക്കും.

മോഹൻലാൽ, മീന, അൻസിബ ഹസ്സൻ, സിദ്ദിഖ്, ആശ ശരത്, അനീഷ് മേനോൻ, എസ്‌തർ അനിൽ എന്നിവർ ആദ്യ ഭാഗത്തിൽ നിന്നുതന്നെയുള്ള തങ്ങളുടെ വേഷങ്ങൾ അവതരിപ്പിക്കുന്നു. മുരളി ഗോപി, ഗണേഷ് കുമാർ, സായ് കുമാർ, അഞ്ജലി നായർ എന്നിവരാണ് പുതിയ അഭിനേതാക്കൾ.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ചിത്രം നിർമ്മിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :