അനുബന്ധ വാര്‍ത്തകള്‍
- 'ദൃശ്യം 2' തിയേറ്ററില്‍ എത്താതിരുന്നത് എന്തുകൊണ്ട് ? പ്രതികരണവുമായി ജിത്തു ജോസഫ്
- നിര്‍മ്മാതാക്കളുടെ സംഘടനയെ തള്ളി മോഹന്‍ലാലും; ദൃശ്യം 2 ഓഗസ്റ്റിൽ ഷൂട്ടിങ്ങ് തുടങ്ങും
- പ്രായമൊരു വിഷയമല്ല,ആരോഗ്യമുള്ള കാലം മറ്റുള്ളവരെ രസിപ്പിച്ചും സന്തോഷിപ്പിച്ചും മുന്നോട്ട് പോകുമെന്ന് മോഹൻലാൽ
- ദുല്‍ഖറിന്റെ 'അടി'യുടെ ലൊക്കേഷനില്‍ വെച്ച് മമ്മൂട്ടിയുടെ 'ഭീഷ്മ പര്‍വ്വം'ത്തില്‍ അഭിനയിക്കാമെന്ന തീരുമാനമെടുത്തു: ഷൈന്‍ ടോം ചാക്കോ
- സോഷ്യൽ മീഡിയയിലെ കമന്റുകൾ വേദനിപ്പിച്ചിട്ടുണ്ട്, പേടിപ്പിച്ചിട്ടുമുണ്ട്: പാർവതി
'ദൃശ്യം 3' ഉണ്ടാകും, ദൃശ്യം2 എല്ലാ ഭാഷകളിലേക്കും റീമേക്ക് : ആന്റണി പെരുമ്പാവൂര്‍
ദൃശ്യം2-ന്റെ തിളക്കമാര്‍ന്ന വിജയത്തിന് ശേഷം ദൃശ്യം 3 സമീപഭാവിയില്‍ ഉണ്ടാകുമെന്ന് സൂചന നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. സംവിധായകന് ജിത്തു ജോസഫിന്റെ മനസ്സില്‍ മൂന്നാം ഭാഗത്തിനുള്ള കഥ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ലാല്‍ സാറും ജിത്തുവും അതിനെക്കുറിച്ച് സംസാരിക്കാറുണ്ടെന്നും അങ്ങനെ ഒരു സിനിമ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
ജിത്തു ജോസഫിന്റെ സംസാരത്തില്‍ നിന്നാണ് ദൃശ്യം 3-നെ കുറിച്ചുള്ള സൂചന ലഭിച്ചത്. അങ്ങനെ ഒരു സിനിമ ഞങ്ങളെല്ലാം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ദൃശ്യം 2 എല്ലാ ഭാഷകളിലും റീമേക്ക് ഉണ്ടാകുമെന്നും ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. മനോരമ ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.