1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Samvrutha Sunil about her career

Samvrutha Sunil: 'നിഷ്കളങ്കയായിരുന്നു, ട്രാപ്പുകളിൽ വീണില്ല': നോ പറയാൻ സാധിച്ചിരുന്നുവെന്ന് സംവൃത സുനിൽ

വളരെ ചെറിയ കാലം കൊണ്ട് മനസ്സിൽ തൊടുന്ന അനേകം കഥാപാത്രങ്ങൾ ചെയ്ത നടി വിവാഹത്തോടെ കരിയറിൽ വലിയൊരു ഗ്യാപ് എടുത്തു.

Samvrutha Sunil
രസികനിലൂടെ മലയാള സിനിമയിൾ അരങ്ങേറി പ്രേക്ഷകരുടെ മനസ്സിൽ
ഇടംപിടിച്ച നടിയാണ് സംവൃത സുനിൽ. വളരെ ചെറിയ കാലം കൊണ്ട് മനസ്സിൽ തൊടുന്ന അനേകം കഥാപാത്രങ്ങൾ ചെയ്ത നടി വിവാഹത്തോടെ കരിയറിൽ വലിയൊരു ഗ്യാപ് എടുത്തു. അടുത്തിടെ ജേർണലിസ്റ്റ് രേഖ മേനോനുമായി നടത്തിയ അഭിമുഖ സംഭാഷണത്തിൽ, തന്റെ കരിയറിനെ കുറിച്ചും, ജീവിതത്തെ കുറിച്ചും സംവൃത സുനിൽ മനസ്സ് തുറന്നു. 
 
ഇന്ന് സിനിമ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ, ഇരുപതുകാരിയായ സംവൃതയുടെ ഏത് പ്രവർത്തിയിലാണ് ഏറ്റവും അഭിമാനം തോന്നുന്നത് എന്ന് ചോദിച്ചപ്പോൾ, തന്റെ 'നോ' പറയാനുള്ള കഴിവിനെ കുറിച്ചാണ് പ്രശസ്ത നടി എടുത്തു പറഞ്ഞത്. ജീവിതത്തിലെ പല യാഥാർഥ്യങ്ങളും തിരിച്ചറിയുന്നത് സിനിമയിൽ നിന്ന് വിട്ടു നിന്നപ്പോഴാണെന്ന് നടി ഓർത്തെടുക്കുന്നു. സിനിമയിൽ വന്നപ്പോൾ താൻ നിഷ്കളങ്കയായിരുന്നുവെങ്കിലും ആ പ്രായത്തിലും ഒരു ട്രാപ്പിലും ചെന്ന് പെട്ടില്ലെന്നും സംവൃത പറയുന്നു.
   
"ആ ഒരു പ്രായത്തിൽ, ഈ ഒരു ഇൻഡസ്ട്രിയിൽ ആയത് കൊണ്ട് തന്നെ, ഇപ്പോഴും ചുറ്റിലും ഒരുപാട് ആളുകൾ ഉണ്ട്. അവിടെ നമ്മൾ ഒരുപാട് ലാളിക്കപെട്ടിരുന്നു. അപ്പോൾ അവിടെ നമ്മൾ വലിയ ആളാണ്. പക്ഷെ ഇവിടുന്ന് മാറി നിന്നപ്പോഴാണ് ലോകം ഇത്ര വലുതാണ് എന്ന് തിരിച്ചറിയുന്നത്. ജീവിതത്തിലെ പല യാഥാർഥ്യങ്ങളും തിരിച്ചറിയുന്നത് സിനിമയിൽ നിന്ന് വിട്ടു നിന്നപ്പോഴാണ്. ഇന്ന് ആലോചിക്കുമ്പോൾ, എന്റെ ആ ഒരു പ്രായത്തിൽ ഞാൻ വളരെ നിഷ്കളങ്കയായൊരു കുട്ടിയായിരുന്നു.," സംവൃത സുനിൽ ഓർത്തെടുത്തു.
   
"എന്നാൽ, ആ ഒരു പ്രായത്തിലും, എന്റെ ഈ നിഷ്കളങ്കത കൊണ്ട് ഞാൻ ഒരു ട്രാപ്പിലും ചെന്ന് വീണിട്ടില്ല. ഞാൻ അന്നും വളരെ ശക്തമായ നിലപാടുകൾ ഉള്ള ആളായിരുന്നു. അന്നും ഇന്നും എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾക്ക് വേണ്ടി ഞാൻ നിലകൊണ്ടിരുന്നു. എനിക്ക് വേണ്ടി സംസാരിക്കാൻ എനിക്ക് സാധിച്ചിരുന്നു, അത് ഞാൻ ചെയ്തിരുന്നു. എന്റെ ഈ ഒരു സ്വഭാവം അധികം ആരും അറിഞ്ഞിരുന്നില്ല, കാരണം ഞാൻ അത് അങ്ങനെ പ്രകടമാക്കിയിരുന്നില്ല," നടി കൂട്ടിച്ചേർത്തു.
 
About Writer
നിഹാരിക കെ.എസ്
അടുത്ത ലേഖനം
Drug Case: നടൻ കൃഷ്ണ ലഹരിപാർട്ടികളിലും ഗ്രൂപ്പുകളിലും സജീവ സാന്നിധ്യം