അനുബന്ധ വാര്‍ത്തകള്‍
- 'നിനക്ക് വേലക്കാരിയുടെ റോളല്ലേ നിലത്തിരുന്നാൽ മതി'; പുതുമുഖമായതിനാൽ സെറ്റിൽ ബുള്ളിയിങ് നേരിട്ടുവെന്ന് അർച്ചന കവി
- 'സിനിമയിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടില്ല, അതിനൊരു കാരണമുണ്ട്': സംവൃത പറഞ്ഞത്
- Jagadish @70: 70 വയസ്സായോ? കണ്ടാൽ പറയില്ലെന്ന് ആരാധകർ; ജഗദീഷിന് ഇന്ന് പിറന്നാൾ
- കൊക്കെയ്ന്‍ കേസ്; നടൻ ശ്രീകാന്തിന് പിന്നാലെ നടന് കൃഷ്ണയും പോലീസ് കസ്റ്റഡിയില്‍
- ദൈവങ്ങളുടെ പേര് സിനിമക്ക് കൊടുക്കരുത് എന്ന് പറയാൻ ഇവിടം ഭരിക്കുന്നത് താലിബാൻ അല്ല: പ്രവീൺ നാരായണൻ
Samvrutha Sunil: 'തിരിച്ചുവരണമെന്ന് ആഗ്രഹിച്ചിരുന്നു, ഇപ്പോഴും കഥകൾ കേൾക്കുന്നു': സംവൃത സുനിൽ പറയുന്നു
രസികൻ എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി അരങ്ങേറിയ സംവൃത മലയാളികളുടെ ഹൃദയത്തിലേക്ക് ഇടിച്ചുകയറി.
2004 ൽ മലയാള സിനിമയ്ക്ക് ലഭിച്ച നടിയാണ് സംവൃത സുനിൽ. നീളൻ മുടിയും കോന്ത്രൻ പല്ലുമാണ് സംവൃതയുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നത്. ലാൽ ജോസ് കൊണ്ടുവന്നതായിരുന്നു സംവൃതയെ. രസികൻ എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി അരങ്ങേറിയ സംവൃത മലയാളികളുടെ ഹൃദയത്തിലേക്ക് ഇടിച്ചുകയറി.
വിവാഹത്തിന് ശേഷം സിനിമയിൽ സജീവമല്ല നടി. ഇപ്പോൾ തിരിച്ചുവരവിനൊരുങ്ങുകയാണ് നടി. താൻ ഇപ്പോഴും കഥകൾ കേൾക്കുന്നുണ്ടെന്നും താത്പര്യം തോന്നുന്ന സിനിമ വന്നാൽ ചെയ്യുമെന്നും സംവൃത പറയുന്നു. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ. കരിയർ ബ്രേക്ക് താൻ ആഗ്രഹിച്ചിരുന്നതാണെന്നും അതിൽ ഒരിക്കലും വിഷമം തോന്നിട്ടില്ലെന്നും താരം പറഞ്ഞു.
'സിനിമയിൽ നിന്ന് ബ്രേക്ക് എടുക്കുന്നതിന് മുൻപ് അവസാനമായി ചെയ്ത ചിത്രം 2012-ൽ പുറത്തിറങ്ങിയ അയാളും ഞാനും തമ്മിൽ ആണ്. ആ സമയത്ത് മാനസികമായി ഞാൻ ഒരു ബ്രേക്കിന് വേണ്ടി കൊതിക്കുന്നുണ്ട്. അതിന് കാരണം മറ്റൊന്നുമല്ല. കുറച്ചുനാള് ഫ്രീയായി ഇരിക്കണം. തുടർച്ചയായി ഷൂട്ടിങ്, ഒരേവർഷം കുറേ സിനിമകൾ ചെയ്തു. ആ തിരക്കുള്ള ജീവിതത്തിൽനിന്ന് ബ്രേക്ക് വേണമെന്ന് തോന്നുന്ന സമയത്താണ് കല്യാണം.
വിവാഹം കഴിഞ്ഞ് പോവുന്നത് യുഎസിലേക്കായിരുന്നു. അവിടെ എന്നെ ആർക്കും അറിയില്ല. അതുവരെ എന്റെ ജീവിതത്തിൽ ഉണ്ടാവാതിരുന്ന സ്വകാര്യജീവിതം എനിക്ക് ആദ്യമായി അനുഭവിക്കാൻ കഴിയുന്നത് അവിടെപ്പോയപ്പോഴാണ്. അവിടെ താൻ ഒരുപാട് ഹാപ്പിയായിരുന്നു. ചുമ്മാ നടക്കുക, ഷോപ്പിങ്ങിന് പോവുക, പലചരക്കുകടയിൽ പോവുക, പാചകപരീക്ഷണം നടത്തുക, ലൈഫ് പെട്ടന്നാണ് വേറൊരു തരത്തിലേക്ക് മാറിയത്.
അതേസമയം, തന്റെ ആദ്യ കുഞ്ഞ് ജനിച്ച് കഴിഞ്ഞപ്പോൾ സിനിമയിലേക്ക് തിരിച്ചുവരാൻ ആഗ്രഹിച്ചിരുന്നതായും നടി പറയുന്നു. അപ്പോഴാണ് 'സത്യം പറഞ്ഞാൽ വിശ്വസിക്കുമോ' എന്ന ചിത്രത്തിന്റെ കഥ കേൾക്കുന്നതും അത് ചെയ്യുന്നതും. ഇടവേളയ്ക്ക് ശേഷം അഭിനയിക്കാൻ ബുദ്ധിമുട്ട് ഒന്നും ഉണ്ടായില്ലെന്നും മലയാളികൾ താൻ ചെയ്ത വേഷങ്ങൾ മറന്നിട്ടില്ലെന്ന് ആ ചിത്രത്തിലൂടെ തനിക്ക് മനസിലായെന്നും നടി പറഞ്ഞു. താൻ ഇപ്പോഴും കഥകൾ കേൾക്കാറുണ്ടെന്നും സംവൃത കൂട്ടിച്ചേർത്തു.