1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Actor krishna arrested in chennai drug case

Drug Case: നടൻ കൃഷ്ണ ലഹരിപാർട്ടികളിലും ഗ്രൂപ്പുകളിലും സജീവ സാന്നിധ്യം

Actor Krishna
ലഹരി ഇടപാട് കേസില്‍ നടന്‍ ശ്രീകാന്തിന് പിന്നാലെ നടന്‍ കൃഷ്ണയും അറസ്റ്റില്‍. നേരത്തെ അറസ്റ്റിലായ കെവിന്‍ എന്നയാളില്‍ നിന്നും കൃഷ്ണ കൊക്കെയ്ന്‍ വാങ്ങി ഉപയോഗിക്കുകയും സുഹൃത്തുക്കള്‍ക്ക് കൈമാറിയതായി വ്യക്തമാവുകയും ചെയ്തതോടെയാണ് അറസ്റ്റ്. ലഹരി ഉപയോഗിക്കുന്നവരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ താരം സജീവമാണെന്നും ലഹരി ഉപയോഗിച്ച വിവരം ഗ്രൂപ്പില്‍ പങ്കുവെച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
 
കൃഷ്ണ ലഹരി പാര്‍ട്ടികളില്‍ സ്ഥിരമായി പങ്കെടുക്കാറുണ്ടെന്ന് ശ്രീകാന്ത് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കേരളത്തില്‍ ഷൂട്ടിങ്ങിലായിരുന്ന താരത്തെ ബുധനാഴ്ചയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് 3 മണിക്കൂറോളം ചോദ്യം ചെയ്യുകയും ബസന്ത് നഗറിലെ വീട്ടില്‍ പരിശോധന നടത്തുകയും ചെയ്തു. ലഹരി ഉപയോഗിച്ചിട്ടില്ലെന്നും മരുന്നുകള്‍ കഴിക്കുന്നുണ്ടെന്നുമാണ് കൃഷ്ണ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ലഹരി വില്‍പനക്കാരെ ബന്ധപ്പെടുന്നതിനുള്ള കോഡ് വാക്കുകള്‍ പോലീസ് നടന്റെ ഫോണില്‍ നിന്നും കണ്ടെടുത്തു.
 
കെവിനുമായി നടത്തിയ പണമിടപാടുകളും കണ്ടെടുത്തു. സംവിധായകന്‍ വിഷ്ണുവര്‍ധന്റെ സഹോദരനായ കൃഷ്ണ 20ലേറെ സിനിമകളിലും ഏതാനും ടിവി പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. കൃഷ്ണയെ ജൂലൈ 10 വരെ റിമാന്‍ഡ് ചെയ്തു.
 
അടുത്ത ലേഖനം
Samvrutha Sunil: 'നിഷ്കളങ്കയായിരുന്നു, ട്രാപ്പുകളിൽ വീണില്ല': നോ പറയാൻ സാധിച്ചിരുന്നുവെന്ന് സംവൃത സുനിൽ