'സിനിമയിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടില്ല, അതിനൊരു കാരണമുണ്ട്': സംവൃത പറഞ്ഞത്
Samvrutha Sunil
മുൻപൊരിക്കൽ എഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സിനിമ മേഖലയിൽ നിന്നും തനിക്ക് മോശം അനുഭവമൊന്നും ഉണ്ടായിട്ടില്ലെന്നും സംവൃത തുറന്നു പറഞ്ഞിരുന്നു. ഈ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകുന്നത്. മോശം അനുഭവമൊന്നും ഉണ്ടാകാതിരിക്കാൻ കാരണമായി തോന്നിയിട്ടുള്ളത് താൻ ചെയ്തിട്ടുള്ള സിനിമകളും കഥാപാത്രങ്ങളുമാണെന്നന്നും സംവൃത പറഞ്ഞു. അത് നഷ്ടപ്പെടുത്താൻ എനിക്ക് താൽപര്യമില്ലെന്നാണ് സംവൃത പറഞ്ഞത്.
ഒരു കാലത്ത് മലയാള സിനിമയിൽ തിരക്കുള്ള നായികയായിരുന്നു സംവൃത. 2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച സംവൃത വിവാഹശേഷം സിനിമക്ക് ഇടവേള കൊടുത്ത് കുടുംബ ജീവിതവുമായി മുന്നോട്ട് പോവുകയാണ്. സംവൃതയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് അയാളും ഞാനും തമ്മിൽ.