1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Salman khan bigboss renumaration

14 ആഴ്‌ചയ്ക്ക് 350 കോടി രൂപ! ബിഗ്‌ബോസ് 15ലെ സൽമാൻ ഖാന്റെ പ്രതിഫലം ഇങ്ങനെ

സൽമാൻ ഖാൻ
ഇന്ത്യയെങ്ങും ഏറെ പ്രേക്ഷകരുള്ള ടിവി റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. വൻതുകയാണ് ബിഗ്‌ബോസ് അവതാരകരായി ഓരോ താരങ്ങളും വാങ്ങിക്കുന്നത്. ഇപ്പോളിതാ ബിഗ്‌ബോസിന്റെ ഹിന്ദി പതിപ്പിനായി സൽമാൻ ഖാൻ വാങ്ങുന്ന പ്രതിഫലമാണ് സിനിമാലോകത്ത് ചർച്ചയായിരിക്കുന്നത്.
 
14 ആഴ്ച നീണ്ടു നില്‍ക്കുന്ന ഷോയില്‍ പങ്കെടുക്കാനായി 350 കോടി രൂപയാണ് താരം വാങ്ങുന്നത്. സീസണ്‍ 13ല്‍ ഒരു ദിവസത്തെ ഷൂട്ടിന് 11 കോടി വച്ച് 165 കോടിയിലേറെ സല്‍മാന്‍ വാങ്ങിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.അതേസമയം 14ആം സീസൺ നടന്ന കഴിഞ്ഞ വർഷം കൊവിഡ് സാഹചര്യത്തെ തുടർന്ന് സൽമാൻ തന്റെ പ്രതിഫലം കുറച്ചിരുന്നു. എങ്കിലും ആ വർഷം 200 കോടിയിലേറെ രൂപ പ്രതിഫലമായി വാങ്ങിയിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
 
മുന്‍ സീസണുകളേക്കാള്‍ കൂടുതലാണ് 15ാം സീസണില്‍ താരം വാങ്ങുന്നത്. 4, 5, 6 സീസണുകളില്‍ എപ്പിസോഡിന് 2.5 കോടി എന്ന നിലയിലായിരുന്നു താരം പ്രതിഫലമായി വാങ്ങിയിരുന്നതെന്ന് ബോളിവുഡ് ഹംഗാമ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.പുതിയ പ്രതിഫലത്തെ പറ്റിയുള്ള കണക്കുകൾലെറ്റ്‌സ് ഒടിടി ഗ്ലോബലാണ് ട്വീറ്റ് ചെയ്തത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
നിങ്ങൾക്ക് വിവരമുണ്ടോ? വിവാഹമോചന വാർത്തയെ പറ്റിയുള്ള ചോദ്യത്തിനോട് സാമന്ത