അഭിറാം മനോഹർ|
Last Updated:
വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (17:50 IST)
പ്രശസ്‌ത ടിവി റിയാലിറ്റി ഷോയായ ബിഗ്‌ബോസിന്റെ ഹിന്ദി പതിപ്പിലൂടെ ശ്രദ്ധേയയായ താരമാണ് ഉർഫി ജാവേദ്. ഇപ്പോഴിതാ താരം ധരിച്ച വസ്‌ത്രത്തിന്റെ പേരിൽ ക്രൂരമായി വിമർശനത്തിന് വിധേയയായിരിക്കുകയാണ് ഇപ്പോൾ.
മുംബൈ എയർപോർട്ടിൽ ക്രോപ്പ്ഡ് ഡെനിം ടോപ്പും ജീൻസുമിട്ടാണ് താരം എത്തിയത്. നെഞ്ചിന്റെ പാതിയോളം മറച്ചിരിക്കുന്ന വിധത്തിലാണ് ഉർഫിയുടെ ഡെനിം ടോപ്പ്. ഒപ്പം പേസ്റ്റൽ പിങ് ബ്രാലെറ്റും ധരിച്ചിട്ടുണ്ട്. എന്നാൽ ഇത് ഏത് തരം
ഫാഷൻ ആണെന്ന് ചോദിച്ചുകൊണ്ടും കളിയാക്കിയും വിമർശിച്ചുമാണ് താരത്തിന്റെ ചിത്രത്തിന് കീഴിൽ ആളുകൾ കമന്റുമായി എത്തിയിരിക്കുന്നത്.
അതിനിടെ വസ്ത്ര സ്വാതന്ത്ര്യത്തെക്കുറിച്ച് വാതാരോതെ പറയുന്ന കാലത്തും ഉർഫി നേരിടുന്ന സോഷ്യൽ മീഡിയാ വിചാരണ ശരിയല്ലെന്ന് അഭിപ്രായപ്പെടുന്നവരും കമന്റ് സെഷനിലുണ്ട്.