അനുബന്ധ വാര്‍ത്തകള്‍
- 'മനുഷ്യാ, ഇപ്പോഴെങ്കിലും ഒന്നു മിണ്ടാതിരുന്നൂടെ'; പൃഥ്വിരാജിനോട് സുപ്രിയ
- ഞാന്‍ നിമിഷയ്ക്കും പൃഥ്വിരാജ് ജിയോ ബേബിക്കും മെസേജ് അയച്ചു'; ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഇഷ്ടമായെന്ന് സുപ്രിയ മേനോന്‍
- റോക്കി ഭായ് വരുന്നു, പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് കെജിഎഫ് 2
- കൂടെ എന്ന സിനിമയില്‍ കണ്ടത് ഒരു അഭിനേതാവിനെ അല്ല, എന്റെ ജീവിത പങ്കാളിയെ:സുപ്രിയ മേനോന്‍
- 'കുരുതി'ലെ ആരും കാണാത്ത കാഴ്ചകള്‍ ; മുഴുവന്‍ ടീമിനും നന്ദി പറഞ്ഞ് പൃഥ്വിരാജ്
പൃഥ്വിരാജിന് പ്രതിഫലം കൊടുക്കാറില്ല; കാരണം വ്യക്തമാക്കി സുപ്രിയ
നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും ചേര്‍ന്ന് 2017 ല്‍ ആരംഭിച്ച പ്രൊഡക്ഷന്‍ ഹൗസ് ആണ് 'പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്'. പൃഥ്വിരാജിന് സിനിമാ തിരക്കുകള്‍ ഉള്ളതിനാല്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത് സുപ്രിയയാണ്.
9, ഡ്രൈവിങ് ലൈസന്‍സ്, കുരുതി എന്നിവ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച് റിലീസ് ചെയ്ത സിനിമകളാണ്. മൂന്നിലും പൃഥ്വിരാജ് തന്നെയാണ് നായകന്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍ ഹൗസ് നിര്‍മിച്ച് പുറത്തിറങ്ങാനിരിക്കുന്ന ജന ഗണ മന, കടുവ എന്നിവയിലും പൃഥ്വിരാജ് തന്നെയാണ് നായകന്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഹൗസ് നിര്‍മിക്കുന്ന സിനിമകളില്‍ എല്ലാം പൃഥ്വിരാജ് തന്നെ നായകനാകുന്നത് എന്തുകൊണ്ടാണ്? അതിനു കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സുപ്രിയ മേനോന്‍. റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുപ്രിയയുടെ തുറന്നുപറച്ചില്‍.
സ്വന്തം പ്രൊഡക്ഷന്‍ ഹൗസിന്റെ കീഴിലുള്ള സിനിമയാകുമ്പോള്‍ പൃഥ്വിരാജിന് പ്രതിഫലം കൊടുക്കേണ്ടല്ലോ എന്നാണ് സുപ്രിയ ചിരിച്ചുകൊണ്ട് ചോദിക്കുന്നത്. 'പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ കീഴില്‍ വേറെ പ്രൊജക്ടുകള്‍ വരുന്നുണ്ട്. എന്തുകൊണ്ട് ഇപ്പോള്‍ പൃഥ്വിരാജ് മാത്രം എന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരം ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. പൃഥ്വിരാജിന് സാലറി കൊടുക്കണ്ടല്ലോ...(ചിരിക്കുന്നു). വേറൊരു നടനാകുമ്പോള്‍ പൈസ കൊടുക്കേണ്ടിവരും. പൃഥ്വിരാജിന് നോ സാലറി എന്നാണ്..പൃഥ്വിരാജ് പ്രൊഡക്ഷന്‍സില്‍ നിന്ന് പൃഥ്വിരാജ് സാലറി വാങ്ങിയാല്‍ എങ്ങനെയിരിക്കും!,' സുപ്രിയ പറഞ്ഞു.